ദോഹ: എത്രവലിയ പ്രതിസന്ധി ഘട്ടത്തിലും ഫലസ്തീന് ജനത ഓരോ ദിവസവും ഉണരുന്നത് ശുഭപ്രതീക്ഷയോടെയാണെന്ന് ഫലസ്തീന് ഗവണ്മെന്റ് മുന്‍ വക്താവ് ഇസ്രാ അല്മൊദല്ലാല്. ഈ പ്രതീക്ഷയാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്നും മാധ്യമപ്രവര്‍ത്ത കൂടിയായ ഇസ്ര പറഞ്ഞു. ഫലസ്തീന് അനുഗ്രഹീത പ്രദേശം എന്ന തലക്കെട്ടില്‍ സ്റ്റുഡന്റ്സ് ഫ്രറ്റേണിറ്റി ഖത്തര്‍ സംഘടിപ്പിച്ച ക്യാമ്പയിന് സമാപനത്തോടനുബന്ധിച്ച് ഇവോള്‍വിങ് ഫലസ്തീനിയന്‍ റെസിസ്റ്റന്‍സ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജനിച്ചുവീഴുന്ന ഓരോ കുട്ടിക്കും ഞങ്ങള്‍ മസ്ജിദുല്‍ അഖ്സയെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നു. ഞങ്ങളവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കുന്നു. വിദ്യാഭ്യാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ ആയുധം. ഏറ്റവും മികച്ച ആയുധങ്ങളുമായി വരുന്ന ഇസ്രായേല്‍ ഞങ്ങളുടെ കല്ലുകള്‍ക്ക് മുന്നില്‍ തോറ്റോടുകയാണെന്നും ഇസ്രാ അല്‍ മൊദല്ലാല് പറഞ്ഞു. ഓണ്‍ലൈനില്‍ ശ്രോതാക്കള്‍ക്ക് കൂടി ഇടപെടാന്‍ അവസരം നല്‍കിയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് മുഹമ്മദ് സഹല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൗറീന് ജലീല്‍, സെക്രട്ടറി ഹനാന് നിസാര്‍, വൈസ് പ്രസിഡന്റ് ഹഫ്സ ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.
അഞ്ചു ദിവസം നീണ്ട ക്യാമ്പയിനില്‍ വിവിധ കാലഘട്ടങ്ങളിലെ ഫലസ്തീന് ചരിത്രം വിളിച്ചോതുന്ന പോസ്റ്ററുകള്‍ പ്രസിദ്ധീകരിച്ചു.