in ,

സഊദി വ്യോമ മേഖല വഴി വിമാനം പറന്നു; യു എ ഇ വിമാനങ്ങള്‍ നാളെ മുതല്‍ ദോഹയിലെത്തും

ദോഹ: ഗള്‍ഫ് ഉപരോധം അവസാനിപ്പിക്കാന്‍ ജി സി സി രാഷ്ട്രങ്ങള്‍ ധാരണയിലെത്തിയ ശേഷം ഖത്തറില്‍ നിന്ന് സഊദി വ്യോമ മേഖല വഴി വിമാന സര്‍വ്വീസ് ആരംഭിച്ചു. ”ദോഹയില്‍ നിന്ന് ജോഹന്നാസ്ബര്‍ഗിലേക്കുള്ള ഖത്തര്‍ എയര്‍വെയിസിന്റെ ക്യു ആര്‍ 1365 വിമാനമാണ് സഊദി വ്യോമ മേഖലയിലൂടെ വഴി തിരിച്ചുവിട്ടത്. ഇന്നലെ രാത്രി ഖത്തര്‍ സമയം 8-45നായിരുന്നു വിമാനം പുറപ്പെട്ടത്. ഇതാണ് അല്‍ഉല കരാറിന് ശേഷമുള്ള സഊദി വഴിയുള്ള ആദ്യവിമാനം.” ഖത്തര്‍ എയര്‍വെയിസ് ട്വീറ്റ് ചെയ്തു. സാധാരണ സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്.
അതേസമയം യു എ ഇ നാളെ മുതല്‍ ഖത്തറിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നു. യു എ ഇ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേയും ഗള്‍ഫിലേയും വിവിധ വാര്‍ത്താ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ഉല കരാറിന്റെ പ്രായോഗിക നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്ന് യു എ ഇ വിദേശകാര്യ സഹമന്ത്രി ഡോ.അന്‍വര്‍ ഗര്‍ഗോഷ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.

ദോഹ-റിയാദ് ബുക്കിംഗ് തുടങ്ങി

ദോഹ-റിയാദ് ഖത്തര്‍ എയര്‍വെയിസ് വിമാനം ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ജനുവരി 11-നുള്ള വിമാനം മാത്രമാണ് ഇപ്പോള്‍ ബുക്കിംഗ് ഓപ്പണായിട്ടുള്ളതെന്നും മറ്റുള്ളവ ഉടന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ദോഹയിലെ ട്രാവല്‍ എം ഇ മാനേജിംഗ് ഡയരക്ടര്‍ ഫൈസല്‍ പൂമാല ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യോട് പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വീറോടെ മത്സര ക്യാമ്പയിന്‍; ഇന്ത്യന്‍ സംഘടനകളുടെ തെരെഞ്ഞെടുപ്പ് ഇന്ന് ഉച്ച മുതല്‍

ഇന്ത്യന്‍ സാമൂഹിക സംഘടനകള്‍; അധ്യക്ഷ പദവിയില്‍ മൂന്നും മലയാളികള്‍