in

ഇന്തോനേഷ്യന്‍ പ്രസിഡന്റ് ഖത്തര്‍ അംബാസഡറുമായി ചര്‍ച്ച നടത്തി

ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ ഖത്തര്‍ അംബാസഡര്‍ ഫൗസിയ ബിന്‍ത് ഇദ്രീസ് സല്‍മാന്‍ അല്‍സുലൈത്തിക്കൊപ്പം

ദോഹ: ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ ഇന്തോനേഷ്യയിലെ ഖത്തര്‍ അംബാസഡര്‍ ഫൗസിയ ബിന്‍ത് ഇദ്രീസ് സല്‍മാന്‍ അല്‍സുലൈത്തിയുമായി ചര്‍ച്ച നടത്തി.
ഇന്തോനേഷ്യയിലേക്ക് നിയമിതയായ പുതിയ ഖത്തര്‍ അംബാസഡറാണ് ഫൗസിയ ബിന്‍ത് ഇദ്രീസ്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആശംസകള്‍ അംബാസഡര്‍ പ്രസിഡന്റിനു കൈമാറി.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും അംബാസഡറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രസിഡന്റ് ജോക്കോ വിദോദോ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇറാന്‍ ഭൂചലനം: ഖത്തറിലും പ്രതിഫലനം

ഹോം ഹെല്‍ത്ത് കെയര്‍ സേവനത്തിന്റെ ഭാഗമായി വീടുകളില്‍ കോവിഡ് പരിശോധന