in ,

സാനിറ്റൈസറുകള്‍ക്ക് വില പരിധി നിശ്ചയിച്ചു

ദോഹ: ഖത്തറില്‍ സാനിറ്റൈസറുകളുടെയും അണുനാശിനികളുടെയും വില പരിധി നിശ്ചയിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. രാജ്യത്ത് നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇത്തരം ഉത്പന്നങ്ങളുടെ ആവശ്യകത വര്‍ധിച്ചതിനാലാണിത്.
ഖത്തറിലെ ഷോപ്പുകളും ഫാര്‍മസികളും ഈ ഉത്പന്നങ്ങള്‍ ഉയര്‍ന്ന വിലക്ക് വില്‍ക്കുന്നത് മന്ത്രാലയം വിലക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിലവിവരപ്പട്ടിക വിശദമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

10 പേര്‍ക്കു കൂടി കൊറോണ; എണ്ണം 452

ജനസംഖ്യാ-പാര്‍പ്പിട, സ്ഥാപന സെന്‍സസ്: ഫീല്‍ഡ് സര്‍വേ നീട്ടിവെച്ചു