in

ഖത്തര്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന പ്രതീക്ഷാ നിര്‍ഭരം; വാടക കുറക്കാനുള്ള നീക്കം വേണം

പാറക്കല്‍ അബ്ദുല്ല

ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്്ദുല്‍അസീസ് അല്‍താനി ഖത്തറിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞകാര്യങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് ബിസിനസ്സ് പ്രമുഖനും മുന്‍ എം എല്‍ എയുമായ പാറക്കല്‍ അബ്്ദുല്ല.
കഴിഞ്ഞ കുറേക്കാലങ്ങളായി ഖത്തറില്‍ ചെറുകിട ബിസിനസ്സ് രംഗത്തുള്ള ഒരാളെന്ന നിലയില്‍ ഖത്തറിന്റെ മാറ്റം അടുത്തു നിന്നു കാണാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഖത്തറിനുണ്ടായത് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്. അതിന് ഖത്തറിന്റെ രാഷ്ട്രനേതാക്കന്മാര്‍ നല്‍കിയ സംഭാവന മഹത്തരമാണ്.
2022 ഫിഫ ലോക കപ്പിന് ആതിഥ്യമരുളുന്നതോടെ പുതിയ ചുവടുവെപ്പുകൂടി ഖത്തര്‍ നടത്തുകയാണ്. തൊഴിലാളിക്ഷേമത്തിലധിഷ്ഠിതമായി നടത്തിയ നിയമനിര്‍മ്മാണം നടത്തിയതും ശൂറാ കൗണ്‍സില്‍ തെരെഞ്ഞെടുപ്പു വരുന്നതുമൊക്കെ ഒരു രാജ്യം പല നിലകളില്‍ ക്രിയാത്മകമായ മാറ്റത്തിനു വിധേയമാവുന്നു എന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ്. ലോകാടിസ്ഥാനത്തില്‍ മര്‍ദ്ദിതര്‍ക്കൊപ്പം നില്‍കുന്ന നിലപാട് സ്വീകരിക്കുന്ന ഖത്തറിന്റെ നയതന്ത്ര ഇടപെടലുകളും പലപ്പോഴും ശ്രദ്ധേയമായിരുന്നു.
പ്രവാസി സമൂഹവുമായി  പ്രത്യേകിച്ച് കേരളീയരുമായി ചരിത്രപരമായ ബന്ധം സൂക്ഷിക്കുന്ന ഖത്തര്‍ അവരെ എന്നും ചേര്‍ത്തുനിര്‍ത്തിയതായാണ് അനുഭവം. പലവിധ ചെറുകിട കച്ചവടങ്ങള്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികള്‍ ഖത്തറിലുണ്ട്. ചെറിയ സംരഭങ്ങള്‍ തുടങ്ങണമെങ്കില്‍ പോലും താങ്ങാനാവാത്ത വാടക നല്‍കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലില്ലാത്ത അത്ര വാടകയാണ് പലപ്പോഴും നല്‍കേണ്ടി വരുന്നതെന്ന് പല കോണുകളില്‍ നിന്ന് പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്.
ഇത്തരം കാര്യങ്ങളില്‍ കൂടി അധികൃതരുടെ ഇടപെടല്‍ ഉണ്ടായെങ്കില്‍ എന്നാഗ്രഹിക്കുന്നുവെന്നും പാറക്കല്‍ വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

തൊഴില്‍ദായകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചകള്‍ പരിഹരിക്കണം

ഡ്രൈവ് ത്രൂ കോവിഡ് പരിശോധനയും സമയം മാറ്റി