in

ഖത്തർ ഡയബറ്റിക് അസോസിയേഷൻ ആപ്പിന് സ്വീകാര്യത വർധിക്കുന്നു

ഖത്തർ ഡയബറ്റിക് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുല്ല അൽ ഹമഖ് 'ചന്ദ്രിക' യുമായി സംസാരിക്കുന്നു. ക്യൂ.ഡി.എ ഇവന്റ് അഡ്മിൻ അഷ്‌റഫ്‌ കൂറ്റനാട് സമീപം.

ദോഹ: പ്രമേഹ രോഗികളുടെ ആരോഗ്യ നിയ​ന്ത്രണം ശാസ്ത്രീയമാക്കാൻ ഖത്തർ ഡയബറ്റിക് അസോസിയേഷൻ (ക്യൂ.ഡി.എ) പുറത്തിറക്കിയ മൊബൈൽ ആപ്പിന് സ്വീകാര്യത വർധിക്കുന്നു. ആഗസ്റ്റ് മൂന്നാം വാരത്തിൽ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഇതിനകം രണ്ടായിരത്തോളം പേർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നുണ്ടെന്നും കൂടുതൽ പേർ ഇതിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഖത്തർ ഡയബറ്റിക് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുല്ല അൽ ഹമഖ് പറഞ്ഞു. ‘ചന്ദ്രിക’ യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമേഹ സംബന്ധിയായ മുഴുവൻ വിവരങ്ങളും ഉൾകൊള്ളുന്ന വിധത്തിലാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചത്. ആപ്പ് നിലവിൽ വന്ന ആദ്യത്തെ ഏതാനും ദിവസങ്ങളിൽ തന്നെ ആയിരത്തോളം പേർ ഡൗൺലോഡ് ചെയ്തു.

​ ആപ്പ് ​ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്ത പ്രമേഹ ബാധിതരായ രോഗികൾക്ക് തങ്ങളുടെ സംശയങ്ങൾ ​ക്യൂ.ഡി.​എയിലെ മെഡിക്കൽ സംഘവുമായി പങ്കുവെച്ച് ഉപദേശം തേടാം. ക്യൂ.ഡി.എയുടെ സേവനങ്ങൾ കൂടുതൽ ജനകീയമാക്കാനും, സ്വദേശികളും താമസക്കാരുമായ ജനങ്ങളിലേക്ക് പ്രമേഹം സംബന്ധിച്ച ബോധവത്കരണം നൽകുന്നതിനും ആപ്പിലൂടെ കഴിയും.
​​പ്രമേഹ നിയന്ത്രിത സമൂഹത്തെ സൃഷ്ടിക്കുക എന്ന ക്യൂ.ഡി.എയുടെ വിവിധ പദ്ധതികളുടെ തുടർച്ചയായി അവതരിപ്പിച്ച പ്രത്യേക മൊബൈൽ ആപ്പുകൾ ഇംഗ്ലീഷിലും അറബിയിലുമായി ​സേവനം ലഭ്യമാണെന്ന്
ഡോ. അബ്ദുല്ല അൽ ഹമഖ് വിശദീകരിച്ചു.
പ്രമേഹ ചികിത്സ തേടുന്നവർക്ക് ഉപദേശങ്ങളും ഓർമപ്പെടുത്തലുകളും വ്യായാമ നിർദേശങ്ങളും തുടങ്ങി എല്ലാ വിവരങ്ങളും ആപ്പിലൂടെ കിട്ടുമെന്ന് ക്യൂ.ഡി.എ ഇവന്റ് അഡ്മിൻ അഷ്‌റഫ്‌ കൂറ്റനാട് വ്യക്തമാക്കി. മെഡിക്കൽ ടീമുമായി ബന്ധപ്പെടാനുള്ള സൗകര്യം, ന്യൂട്രീഷ്യന്റെ ഉപദേശം, പ്രമേഹ രോഗികൾക്ക് ആവശ്യമായ ഗ്ലൂകോ മീറ്റർ ഉൾപ്പെടെ ഉപകരണങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ സ്റ്റോർ, ജിംനേഷ്യം വിവരങ്ങൾ, ​പ്രമേഹ രോഗം സംബന്ധിച്ച വിശദാംശങ്ങൾ തുടങ്ങിയവയെല്ലാം ആപ്പിലൂടെ നൽകുന്ന വിവിധ സേവനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു..
‘ക്യു.ഡി.എ’ എന്ന പേരിൽ ഐഫോണിലും ആൻഡ്രോയിഡിലും ലഭ്യമാണ്. ക്യൂ.ഐ.ഡിയും പേരും ഇ മെയിൽ വിലാസവും മൊബൈൽ നമ്പറും സഹിതം ആപ്പിൽ ജോയിൻ ചെയ്യാം. ടൈപ്പ് വൺ, ടൈപ്പ് ടൂ മുതൽ പ്രീ ഡയബറ്റിക് സ്റ്റേജുവരെയുള്ള രോഗ വിവവരങ്ങൾ നൽകുന്നതിന് അനുസരിച്ച് ആവശ്യക്കാർക്ക് അറിവുകൾ ലഭ്യമാക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കെ.എം.സി.സി വണ്ടൂർ ഫെസ്റ്റ് നവംബർ 10ന്, ലോഗോ പ്രകാശനം ചെയ്തു

എണ്‍പതുകളിലെ ഭക്ഷ്യവിഭവങ്ങള്‍ തേടി നടന്‍ ജയന്‍ സഫാരിയില്‍!