ദോഹ: കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റീന് ഇളവിന്റെ കാലാവധി ആറുമാസമാക്കി ഉയര്‍ത്തി.
ഇളവു ലഭിക്കണമെങ്കില്‍ വാക്സീന് രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസം കഴിയണം. വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ കോവിഡ് പിസിആര്‍ പരിശോധന നടത്തണം.
കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയ രക്ഷിതാക്കള്‍ക്കൊപ്പം വിദേശയാത്ര കഴിഞ്ഞെത്തുന്ന 16 വയസ്സു വരെയുള്ള കുട്ടികള്‍ 7 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നാണ് മടക്കമെങ്കിലും കുട്ടികള്‍ക്ക് ഹോം ക്വാറന്റീന് അനുവദിക്കും. മറ്റു രാജ്യങ്ങളില്‍ നിന്ന് വാക്സീന് എടുത്തവര്‍ക്ക് ഇളവ് ബാധകമല്ല.
വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റീന് ഇളവിന്റെ കാലാവധി 6 മാസമാക്കി
