ദോഹ: റഷ്യയിലെ സോഷിയില് നടന്ന ഫോര്‍സ്റ്റാര്‍ സോഷി ലോക ടൂര്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടി ഖത്തര്‍ ടീം. പോളണ്ടിനെതിരെയുള്ള ഫൈനല്‍ മത്സരത്തില്‍ (1/2) ആണ് വെള്ളി നേടിയത്. ഷെരീഫ് യൂനുസിന്റേയും അഹ്മദ് തെജാന്റേയും മികവായിലിരുന്നു ഖത്തറിന്റെ വിജയമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. ലോകത്തെ 27 രാഷ്ട്രങ്ങളിലെ 62 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. 5280 പോയിന്റുകള്‍ നേടി ലോക സ്കോറില്‍ ഏഴാമാതായി ഖത്തര്‍ ഉയര്‍ന്നതായി ഇന്റര്‍നാഷണല്‍ ബീച്ച് വോളിബോള്‍ ഫെഡറേഷന് (എഫ് ഐ വി ബി) അറിയിച്ചു. ടോക്കിയോ ഒളിംപിക്സ് യോഗ്യത കൂടി ഖത്തര്‍ ടീം നേടിയിരിക്കുന്നു. 2020 ല്‍ നടക്കേണ്ടിയിരുന്ന ഒളിംപിക്സാണ് കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മാറ്റിവെച്ചത്.
in QATAR 2022
സോഷി ലോക ടൂര്‍ ചാമ്പ്യന്‍ഷിപ്പ്; ഖത്തരി ബീച്ച് വോളി ടീമിന് വെള്ളിമെഡല്‍
