ദോഹ: ദോഹയില്‍ ഐക്യരാഷ്ട്രസഭയുടെ ഭീകരവിരുദ്ധ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. മധ്യപൂര്‍വ്വേഷ്യാ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ ഓഫീസിനാണ് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഔദ്യോഗിക ഉദ്ഘാടനം ഖത്തര്‍ ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹ്മൂദ്, യു എന്‍ എഫീസ് ഓഫ് കൗണ്ടര്‍ ടെററിസം അണ്ടര്‍ സെക്രട്ടറി ജനറല്‍ വ്‌ളാദിമിര്‍ വൊറോന്‍കോവിെന്റ സാന്നിദ്ധ്യത്തില്‍ നിര്‍വഹിച്ചു.
ഖത്തര്‍ ശൂറാ കൗണ്‍സിലും ഐക്യരാഷ്ട്രസഭക്ക് കീഴിലെ തീവ്രവാദ വിരുദ്ധ കാര്യാലയവും തമ്മില്‍ 2019 ഫെബ്രുവരിയില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റേയും 2020 നവംബറില്‍ ഒപ്പുവെച്ച പ്രത്യേക കരാറിന്റേയും അടിസ്ഥാനത്തിലാണ് ദോഹയില്‍ മധ്യപൂര്‍വ്വേഷ്യയിലെ തന്നെ ആദ്യ ഭീകരവിരുദ്ധ ഓഫീസ് തുറന്നിരിക്കുന്നത്.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മഹനീയ നേതൃത്വത്തില്‍ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ ഖത്തര്‍ വഹിക്കുന്ന വലിയ പങ്കിനുള്ള അംഗീകാരമാണ് ഈ ഓഫീസെന്നും അന്താരാഷ്ട്ര സമൂഹത്തെയും ഐക്യരാഷ്ട്രസഭയെയും ഈ സന്ദര്‍ഭത്തില്‍ അഭിനന്ദിക്കുന്നതായും ഉദ്ഘാടന ചടങ്ങില്‍ ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ പറഞ്ഞു.
ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രതിരോധിക്കുന്നതിലെ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളില്‍ സുപ്രധാന ചുവടുവെപ്പായിരിക്കും ദോഹയിലെ ഭീകരവിരുദ്ധ കാര്യാലയം. ലോകത്തെ എല്ലാ പാര്‍ലമെന്റുകള്‍ക്കും ഈ പ്രത്യേക കാര്യാലയത്തിന്റെ പരിപാടികളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും നിരവധി പ്രയോജനങ്ങള്‍ ലഭിക്കും. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തന്ത്രപ്രധാനമായി നേരിടാണ് ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക. ഭീകര വിരുദ്ധ നയത്തില്‍ ഐക്യരാഷ്ട്രസഭയുടെ നാല് അടിസ്ഥാന സ്തംഭങ്ങളെ സന്തുലിതരൂപത്തില്‍ ദോഹയിലെ കാര്യാലയം നടപ്പാക്കും. ഭീകരവാദത്തെയും ഭീകരവാദത്തിലേക്ക് നയിക്കുന്ന ഹിംസാത്മക തീവ്രവാദത്തെയും നേരിടുക, ഇത്തരം കാര്യങ്ങളിലുള്ള ഗവേഷണവും വിശകലനവും നടത്തുക, മേഖലകളിലെ പ്രധാനപ്പെട്ട സുരക്ഷാ സമിതി പ്രമേയങ്ങള്‍ നടപ്പാക്കുന്നതിനുള്ള സംയുക്ത സംരംഭങ്ങള്‍ ഏറ്റെടുക്കുക തുടങ്ങിയവ പ്രസ്തുത കാര്യാലയം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദോഹയിലെ യു എന്‍ ഭീകരവിരുദ്ധ ഓഫീസ് സ്ഥാപിക്കുന്നതില്‍ നിര്‍ണായക പിന്തുണ നല്‍കിയ ഇന്റര്‍ പാര്‍ലിമെന്ററി യൂണിയന്‍ പ്രസിഡന്റ് ഡുവാര്‍ട്ടെ പാചെകോക്ക് പ്രത്യേക നന്ദിയും പ്രശംസയും അറിയിക്കുന്നുവെന്നും സ്പീക്കര്‍ എടുത്തു പറഞ്ഞു.
ഭീകരവാദത്തെ നേരിടുന്നതില്‍ ഖത്തര്‍ അമീറിന്റെ നേതൃത്വവും ഖത്തര്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളെയും അഭിനന്ദിക്കുന്നതായി വീഡിയോ കോണ്‍ഫെറന്‍സിലൂടെ അഭിസംബോധന ചെയ്ത വ്‌ളാദിമിര്‍ വൊറോന്‍കോവ് പറഞ്ഞു.
in QATAR NEWS
ഐക്യരാഷ്ട്രസഭയുടെ ഭീകരവിരുദ്ധ ഓഫീസ് പ്രവര്‍ത്തനം ദോഹയില്‍ തുടങ്ങി; മേഖലയില്‍ ആദ്യത്തേത്
