ദോഹ: ഖത്തര്‍ നാഷണല്‍ കണ്വന്ഷന് സെന്ററിലെ(ക്യുഎന്‍സിസി) കോവിഡ് വാക്സിനേഷന് കേന്ദ്രത്തിന്റെ റമദാനിലെ പ്രവര്‍ത്തനസമയം പരിഷ്കരിച്ചു. നിലവില്‍ ഒരു ഷിഫ്റ്റില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് ഒരു മണിവരെ പ്രവര്‍ത്തിച്ചുവന്നിരുന്ന കേന്ദ്രം ഇനി മുതല്‍ രണ്ടു ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും. ആദ്യ ഷിഫ്റ്റ് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലുവരെയായിരിക്കും. ഈ ഷിഫ്റ്റില്‍ അവസാന പ്രവേശന സമയം മൂന്നു മണിയായിരിക്കും. രണ്ടാമത്തെ ഷിഫ്റ്റ് വൈകുന്നേരം ഏഴു മുതല്‍ അര്‍ധരാത്രിക്കുശേഷം ഒരു മണിവരെയായിരിക്കും. ഈ ഷിഫ്റ്റില്‍ അവസാന പ്രവേശനസമയം അര്‍ധരാത്രിയായിരിക്കും.
ആ്ചയില്‍ ഏഴു ദിവസവും ഇതേസമയക്രമമായിരിക്കും. പുതിയ സമയം ഇന്നു മുതല്‍ പ്രാബല്യത്തിലായി. ലുസൈല്‍, അല്‍വഖ്റ എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ വാക്സിനേഷന് കേന്ദ്രങ്ങള്‍ റമദാനിലുടനീളം എല്ലാ ദിവസവും ഉച്ചക്ക് ഒരു മണി മുതല്‍ അര്‍ധരാത്രി പന്ത്രണ്ടുവരെ പ്രവര്‍ത്തിക്കും. ഈ രണ്ടിടങ്ങളിലും അവസാന പ്രവേശനസമയം രാത്രി 11 മണിയായിരിക്കും. ക്യുഎന്‍സിസിയിലെ കേന്ദ്രത്തില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രവേശനവും കാത്തിരിപ്പ് പ്രക്രിയയും മെച്ചപ്പെടുത്തുന്നതിന് നിരവധി പുതിയ നടപടികള്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.