in

ശൈത്യകാല ക്യാമ്പിങ് സീസണ്‍ അവസാനിപ്പിക്കുന്നു

ദോഹ: ശൈത്യകാല ക്യാമ്പിങ് സീസണ്‍ ഇന്ന്(മാര്‍ച്ച് 22 ഞായര്‍) അവസാനിപ്പിക്കും. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കൊറോണ വൈറസിന്റെ(കോവിഡ്-19) സാഹചര്യത്തില്‍ രാജ്യത്തെ പൗരന്‍മാരുടെയും താമസക്കാരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ക്യാമ്പുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഈ മാസം 25നകം പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ പാര്‍ക്കുകളും പൊതുബീച്ചുകളും അടച്ചിടാനും മന്ത്രാലയം നിര്‍ദേശിച്ചു. പാര്‍ക്കുകളും ബീച്ചുകളും ഇനിയൊരരറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പൊതു സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ വിദൂരപഠനത്തിന് ഇന്ന് തുടക്കം

ഔട്ട്‌ലെറ്റുകളില്‍ ഉപഭോക്താക്കള്‍ സുരക്ഷിത അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം