in

ഖത്തറില്‍ വരുമാന നികുതിയില്ല; വാറ്റ് നടപ്പാക്കാന്‍ ആസൂത്രണം

അശ്‌റഫ് തൂണേരി/ദോഹ:

രാജ്യത്ത് വരുമാന നികുതിയെക്കുറിച്ച് ആലോചിക്കുന്നേയില്ലെന്ന് ഖത്തര്‍. ഖത്തറില്‍ (Qatar) വരുമാനത്തിന് നികുതി(income tax) ചുമത്തുന്ന കാര്യം പരിഗണനിയിലില്ലെന്ന് ഖത്തര്‍ പൊതുനികുതി വകുപ്പ് പ്രസിഡന്റ് ഈസ അല്‍മുഹന്നദി അറിയിച്ചു. അതേസമയം വാറ്റ് (value added tax)നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിച്ച് കൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏതൊരു രാജ്യത്തിന്റേയും വരുമാന സ്രോതസ്സുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നികുതികള്‍. നികുതികളെ കൃത്യമായി ക്രോഡീകരിക്കാനുള്ള നീക്കങ്ങളാണ് നികുതി വകുപ്പ്  അധികൃതര്‍ നടത്തുന്നുണ്ടെന്നും മുഹന്നദി കൂട്ടിച്ചേര്‍ത്തു. വ്യവസായങ്ങളുടെ പ്രവര്‍ത്തനത്തെ നികുതി അടവ് പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഇളവ് നല്‍കാറുണ്ട്. ഖത്തറില്‍ രണ്ട് തരത്തിലുള്ള നികുതികളാണ് നിലവിലുള്ളത്. കമ്പനികളില്‍ വിദേശ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാന നികുതി. സോഫ്റ്റ് ഡ്രിങ്ക്‌സ്, എനര്‍ജി ഡ്രിങ്ക്‌സ്, പുകയില തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന സെലക്ടീവ് ടാക്‌സ് ആണ് മറ്റൊന്ന്.

What do you think?

-1 Points
Upvote Downvote

Written by Web Desk

Leave a Reply

Your email address will not be published.

വിമാനത്തിലെ ശുചിമുറിയില്‍ ബോധംകെട്ടു വീണയാളുടെ ജീവന്‍ രക്ഷിച്ച് യാത്രക്കാരനായ ഡോക്ടര്‍

മെഷീന്‍ ഗണ്ണുമായി ഖത്തര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമം; കസ്റ്റംസ് പിടികൂടി