ദോഹ: ഖത്തര്‍ ദേശീയ ദിനാചരണങ്ങളുടെ ഭാഗമായി ദോഹയിലെ അല്സദ്ദിനടുത്ത് ദര്‍ബ് അല്‍സായി സജ്ജീകരിച്ച് നടത്തിയിരുന്ന വിവിധ പരിപാടികള്‍ ഈ വര്‍ഷം ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍. ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ സംഘാടക സമിതി (ഖത്തര്‍ നാഷണല്‍ ഡേ-ക്യു.എന്‍.ഡി) ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഉംസലാല്‍ മുഹമ്മദില്‍ ഒരുങ്ങുന്ന ദര്‍ബ് അല്‍സായിയില്‍ 2022 മുതല്‍ ആഘോഷങ്ങള്‍ വിപുലമായി അരങ്ങേറുമെന്നും ഖത്തര്‍ ദേശീയ ദിനാചരണ സംഘാടക സമിതി വിശദീകരിച്ചു. ഉമ്മു സലാല്‍ മുഹമ്മദില്‍ ഖത്തറിലെ സ്പെഷ്യല്‍ എഞ്ചിനീയറിംഗ് ഓഫീസുമായി ഏകോപിപ്പിച്ചാണ് ദര്‍ബ് അല്‍ സായിക്ക് ഒരു സ്ഥിരം സ്ഥലം ഒരുങ്ങുന്നത്. ഇതിന്റെ നിര്‍മ്മാണം പുരോഗതിയിലാണ്. 2022 മുതല്‍ പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുമെന്നും സംഘാടക സമിതി വിശദീകരിച്ചു. ഈ വര്‍ഷം ഖത്തര്‍ ദേശീയ ദിനാചരണത്തിന്റെ വിവിധ പരിപാടികള്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും.
ഖത്തര്‍ എന്ന ദേശം ഉണ്ടായി വന്നതിന്റെ ആഘോഷമാണ് ദേശീയ ദിനമായി ആചരിക്കുന്നത്. ഖത്തറിന്റെ സ്വത്വത്തില്‍ ഐക്യദാര്‍ഢ്യത്തിന്റെയും ഐക്യത്തിന്റെയും അഭിമാനത്തിന്റെയും അംശം ഉള്‍ക്കൊള്ളുന്നുണ്ടെന്നും സംഘാടകര്‍ വ്യക്തമാക്കി.
അല്‍സദ്ദിലെ ദര്ബ്അല്സായിയില് ദേശീയദിനാഘോഷമില്ല; പുതിയ സ്ഥിരം സംവിധാനം 2022 മുതല്‍ ഉംസലാല്മുഹമ്മദില്
