in

വെള്ളിയാഴ്ചകളിലും ഈദ് അവധി ദിനങ്ങളിലും ദോഹ മെട്രോ സര്‍വീസുണ്ടാകില്ല

ദോഹ: ഓഗസ്റ്റ് പതിമൂന്ന് വരെ എല്ലാ വെള്ളിയാഴ്ചകളിലും ഈദുല്‍ അദ്ഹ അവധി ദിനങ്ങളിലും ദോഹ മെട്രോ സര്‍വീസുണ്ടായിരിക്കില്ലെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ദോഹ മെട്രോയുടെ ശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സിസ്റ്റം നവീകരിക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ജൂലൈ ഒന്‍പതിനും ഓഗസ്റ്റ് പതിമൂന്നിനുമിടയിലെ എല്ലാ വെള്ളിയാഴ്ചകളിലും സര്‍വീസ് നിര്‍ത്തിവെക്കും. കൂടാതെ ഈദുല്‍ അദ്ഹ അവധിദിനങ്ങളായ ജൂലൈ 21 മുതല്‍ ജൂലൈ 24വരെയും സര്‍വീസുണ്ടായിരിക്കില്ല. മറ്റെല്ലാ ദിവസങ്ങളിലും സര്‍വീസുകള്‍ തുടരും. ഉപയോക്താക്കള്‍ക്ക് അസൗകര്യം കുറക്കുന്നതിനായാണ് ഈ ദിവസങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത്. മെട്രോ നെറ്റ്‌വര്‍ക്കിലുടനീളം സിസ്റ്റം നവീകരണം അനിവാര്യമാണെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ദോഹ മെട്രോയുടെ ശേഷി ഉയര്‍ത്തുന്നതിനൊപ്പം കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതിനും ലക്ഷ്യമിട്ടാണ് നവീകരണം. തല്‍ഫലമായി യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ഉറപ്പാക്കാനാകുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

നിങ്ങളെ ജീവിത ശൈലീ രോഗം ബാധിച്ചുവോ? 50 ഖത്തര്‍ റിയാലിന് പരിശോധനാ അവസരമൊരുക്കി മൈക്രോ ഹെല്‍ത്

ഭിന്നശേഷി വിദ്യാര്‍ഥികളെയും പരിഗണിച്ച് ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതി തയാറാക്കണം: ജെ.കെ.മേനോന്‍