in

ഊരിദൂ റീട്ടെയില്‍ ഷോപ്പില്‍ തെര്‍മല്‍ ക്യാമറാ സംവിധാനം സ്ഥാപിച്ചു

ദോഹ: ഊരിദൂവിന്റെ റീട്ടെയില്‍ ഷോപ്പില്‍ പനി പരിശോധനക്കായുള്ള തെര്‍മല്‍ ക്യാമറാ സംവിധാനം സ്ഥാപിച്ചു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും പരിരക്ഷിക്കുന്നതിനുള്ള സമ്പൂര്‍ണ്ണ പ്രതിബദ്ധത കൂടുതല്‍ ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഹുവൈയുമായി സഹകരിച്ച് ഊരിദൂ അല്‍സദ്ദ് റീട്ടെയില്‍ ഷോപ്പില്‍ പനി സ്‌ക്രീനിങിനായി താപ പരിശോധനാ ക്യാമറാ സംവിധാനം സ്ഥാപിച്ചു. 37.3 ഡിഗ്രിയോ അതില്‍ കൂടുതലോ ശരീര താപനിലയുള്ള വ്യക്തികളെ തിരിച്ചറിയാന്‍ ക്യാമറ സ്‌ക്രീനിംഗ് സംവിധാനത്തിലൂടെ സാധിക്കും. താപനില കൂടുതലാണെങ്കില്‍ ജീവനക്കാരെ അറിയിക്കാന്‍ അലാറം മുഴങ്ങും. ചുറ്റുമുള്ളവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി അത്തരം വ്യക്തികള്‍ക്ക് ഷോപ്പില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല.
കൂടാതെ വിലയിരുത്തലിനായി അടുത്തുള്ള മെഡിക്കല്‍ സൗകര്യം സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഉപഭോക്താക്കള്‍ ഷോപ്പുകള്‍ സന്ദര്‍ശിക്കുമ്പോള്‍ മാസ്‌ക്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നയത്തിനു വിരുദ്ധമായി മാസ്‌ക്കില്ലാതെ ഷോപ്പില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന വ്യക്തികളെ തിരിച്ചറിയാനും ഈ സംവിധാനത്തിന് കഴിയും. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും പരമപ്രധാനമാണെന്ന് താപ പരിശോധനാ ക്യാമറാ സംവിധാനം സ്ഥാപിച്ചതിനെക്കുറിച്ച് പരാമര്‍ശിക്കവെ ഊരിദൂ പിആര്‍ ഡയറക്ടര്‍ സബാ റാബിയ അല്‍കുവാരി പറഞ്ഞു. വൈറസ് ബാധിക്കാന്‍ സാധ്യതയുള്ളവരെ തിരിച്ചറിയുന്നതിലൂടെ ഷോപ്പുകളിലെ ജീവനക്കാരെയും ഉപഭോക്താക്കളെയും മികച്ച രീതിയില്‍ സംരക്ഷിക്കാനാകും. കൂടാതെ അസുഖം വരാന്‍ സാധ്യതയുണ്ടെന്ന് സ്വയം അറിയാത്ത ഒരാളെ തിരിച്ചറിയാനും തുടര്‍ന്ന് അവരെ അടിയന്തിര വൈദ്യസഹായം തേടാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു. കോവിഡ്-19നെതിരായ പോരാട്ടത്തില്‍ ഖത്തറിനെ പിന്തുണക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റു ഊരിദൂ റീട്ടെയില്‍ ഷോപ്പുകളിലും ഊരിദൂ പരിസരങ്ങളിലും സമാനമായ ക്യാമറാ സംവിധാനം സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ശമാല്‍ മുനിസിപ്പാലിറ്റി ഭക്ഷ്യശാലകളിലെ പരിശോധന ഊര്‍ജിതപ്പെടുത്തി

സേനാ ബിരുദദാന ചടങ്ങ് നടന്നു