
ദോഹ:രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരില്‍ കോവിഡ് പ്രതിരോധ വാക്സിന് രണ്ടാം ഡോസ് സ്വീകരിച്ചവര്‍ ക്വാറന്റൈനില്‍ പോകണോയെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തര്‍ ടിവി പ്രോഗ്രാമില്‍ ചോദ്യങ്ങളോടു പ്രതികരിക്കവെ ഹമദ് ജനറല്‍ ആസ്പത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.യൂസുഫ് അല്മസ്ലമാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം ഡോസ് എടുത്തവര്‍ക്ക് ക്വാറന്റൈന് ഒഴിവാക്കിയേക്കാനിടയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ദുരന്ത നിവാരണ സുപ്രീംകമമിറ്റിയുടെ ഭാഗത്തുനിന്നും തീരുമാനമൊന്നും വന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്സിന് സ്വീകര്‍ത്താക്കള്‍ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവരാണെന്നതാണ് ഇക്കാര്യത്തില്‍ തത്വപരമായ വസ്തുത. കോവിഡ് വാക്സിന് രണ്ടാം ഡോസും സ്വീകരിക്കുന്നതോടെ പ്രതിരോധ ശേഷി ലഭിക്കുകയും രോഗം പിടിപെടുകയോ മറ്റുള്ളവരിലേക്ക് പകരാതിരിക്കുകയോ ചെയ്യും. വാക്സിനേഷന്റെ ആത്യന്തിക ലക്ഷ്യമാണിത്. വ്യക്തികള്‍ക്ക് ക്വാറന്റൈന് ആവശ്യകതയില്ലാതെ യാത്രൊ ചെയ്യാനും മടങ്ങിയെത്താനും കഴിയുമെന്നതാണ് പ്രതിരോധ കുത്തിവെപ്പിന്റെ പ്രയോജനങ്ങളിലൊന്ന്. എന്നാലിക്കാര്യം എപ്പോള്‍, എങ്ങനെ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കോവിഡ് വാക്സിന് രണ്ടാം ഡോസും സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന് ആവശ്യകതയില്ലാതെ യാത്ര ചെയ്യാനും മടങ്ങിയെത്താനും അനുവദിച്ചേക്കാമെന്ന് ഡോ. അല്‍മസ്ലമാനി സൂചിപ്പിച്ചു. രണ്ടാമത്തെ ഡോസും സ്വീകരിച്ച് ഒരാഴ്ച കഴിയുന്നതോടെ ആ വ്യക്തിയില്‍ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ശേഷിയുണ്ടാകും. വാക്സിന് നിര്‍മാതാക്കളുമായി ഖത്തര്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും ആവശ്യമായ അളവില്‍ വാക്സിന് രാജ്യത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ എല്ലാജനങ്ങള്‍ക്കും വാക്സിന് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.