in

ഖത്തറില്‍ വാക്‌സിനെടുത്തവര്‍ക്ക് ഓസ്ട്രിയയില്‍ ക്വാറന്റെന്‍ ആവശ്യമില്ല

ദോഹ: ഖത്തറില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ജൂലൈ ഒന്നുമുതല്‍ ക്വാറന്റൈന്‍ നിയന്ത്രണങ്ങളില്ലാതെ ഓസ്ട്രിയയില്‍ പ്രവേശിക്കാം. വാക്‌സിന്റെ രണ്ടു ഡോസ് പൂര്‍ത്തിയാക്കിയ, സാധുവായ ഷെന്‍ഗന്‍ വിസയുള്ള ഖത്തരി പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ ഒന്നു മുതല്‍ ക്വാറന്റൈന്‍ ആവശ്യകതയില്ലാതെ ഓസ്ട്രിയയിലേക്ക് യാത്ര ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പൂര്‍ണമായി വാക്‌സിനെടുത്ത മാതാപിതാക്കള്‍ക്കൊപ്പം വാക്‌സിനെടുത്തിട്ടില്ലാത്ത 18 വയസില്‍ താഴെയുള്ളവര്‍ക്കും ക്വാറന്റൈന്‍ നിയന്ത്രണമില്ലാതെ ഓസ്ട്രിയയില്‍ പ്രവേശിക്കാമെന്നും ഓസ്ട്രിയയിലെ ഖത്തര്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു. ഫൈസര്‍ ബയോടെക്, ആസ്ട്രാസെനക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മൊഡേണ, സിനോഫാര്‍മ, സിനോവാക് എന്നീ വാക്‌സിനുകള്‍ക്കാണ് ഓസ്ട്രിയയില്‍ അംഗീകാരമുള്ളത്.

വാക്‌സിനെടുക്കാത്ത ഖത്തറില്‍നിന്നുള്ള യാത്രക്കാര്‍ക്കും ഓസ്ട്രിയയിലേക്ക് പോകാനാകുമെങ്കിലും അവര്‍ നേരത്തെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ലിങ്ക്-https://entry.ptc.gv.at/en.html. ഓസ്ട്രിയയിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പിസിആര്‍ പരിശോധനയും ഹാജരാക്കണം. കൂടാതെ 10 ദിവസത്തേക്ക് ക്വാറന്റൈന് വിധേയരാകുകയും വേണം. അഞ്ച് ദിവസത്തിന് ശേഷം പിസിആര്‍ അല്ലെങ്കില്‍ ആന്റിജന്‍ പരിശോധന നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ അവിടെവച്ച് നിര്‍ത്തുന്നതിനുള്ള സൗകര്യമുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മൂവസലാത്തില്‍ ഇലക്ട്രിക് ബസ് ചാര്‍ജിങ് സ്റ്റേഷന്റെ പരീക്ഷണ പ്രവര്‍ത്തനം തുടങ്ങി

ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശ്രീലങ്കയില്‍ താല്‍ക്കാലിക വിലക്ക്