
ദോഹ: നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തിനിടെ നിയമലംഘനങ്ങള്‍ തടയാന്‍ അധികൃതര്‍ പരിശോധനകള്‍ ശക്തമാക്കി. വഖ്റയില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ മൂന്നു ഭക്ഷ്യ സ്ഥാപനങ്ങള്‍ ഏഴു ദിവസത്തേക്ക് പൂട്ടി. പരിശോധനാ കാമ്പയിനിടെ മുനിസിപ്പല്‍ ആരോഗ്യ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി പരിശോധനകള്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ഭക്ഷ്യഔട്ട്ലെറ്റുകള് ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.