in

മൈദറിലെ മൂന്നു സുപ്രധാന വാണിജ്യ സ്ട്രീറ്റുകള്‍ നവീകരിച്ചു

ദോഹ: മൈദറിലെ മൂന്നു സുപ്രധാന വാണിജ്യ സ്ട്രീറ്റുകള്‍ നവീകരിച്ചു. മേഖലയുടെ മുഖച്ഛായ മാറ്റുന്നവിധത്തിലാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി  പുതിയ സിഗ്‌നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷനുകളും നിര്‍മിച്ചിട്ടുണ്ട്. മൈദറിലെ ഏറ്റവും തിരക്കേറിയ പ്രധാന വാണിജ്യ സ്ട്രീറ്റുകളില്‍ ഗതാഗതം സുഗമമാക്കാന്‍ ഇതോടെ സാധിച്ചു. ഉം അല്‍ദോം സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായി  ഉം അല്‍ദോം, മൈദര്‍, അല്‍ഇന്നാബി സ്ട്രീറ്റുകളാണ്് ആധുനിക സൗകര്യങ്ങളോടെ വികസിപ്പിച്ചത്.  പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിന്റെ നേതൃത്വത്തിലായിരുന്നു നവീകരണം. 1,135 കാര്‍ പാര്‍ക്കിങ് സ്ഥലം, പുതിയ എല്‍ഇഡി ലൈറ്റുകള്‍, 22.6 കിലോമീറ്റര്‍ മഴവെള്ള, ഡ്രെയിനേജ് ശൃംഖല തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. ഉം അല്‍ദോം, മൈദര്‍ സ്ട്രീറ്റുകളിലെ ഗതാഗതം വണ്‍വേ സട്രീറ്റുകളിലേക്ക് മാറ്റി.  വാഹനത്തിരക്ക് കുറക്കല്‍, ഗതാഗത സുരക്ഷ വര്‍ധിപ്പിക്കല്‍, ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കല്‍ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൈദര്‍ നോര്‍ത്ത് സ്ട്രീറ്റില്‍ നിന്നും അല്‍ ഇന്നാബി സ്ട്രീറ്റ് വരെയുള്ള ഭാഗം രണ്ടുവരി പാതകളുള്ള വണ്‍വേ സ്ട്രീറ്റാക്കുകയായിരുന്നു. മൈദര്‍ സ്ട്രീറ്റിലെ അല്‍ ഇന്നാബി സ്ട്രീറ്റ് മുതല്‍ മൈദര്‍ നോര്‍ത്ത് സ്ട്രീറ്റ് വരെയും വണ്‍വേയാക്കിയിട്ടുണ്ട്. ഉം അല്‍ ദോം റൗണ്ട് എബൗട്ടിനെ സിഗ്നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷനാക്കി. മൈദര്‍ നോര്‍ത്ത് സ്ട്രീറ്റിനോട് ചേര്‍ന്ന് മൈദര്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലും അല്‍ ഇന്നാബി സ്ട്രീറ്റിനോട് ചേര്‍ന്ന് അല്‍ മൈദര്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലും പുതിയ ഗതാഗത സിഗ്നലുകളും സ്ഥാപിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് മടക്കിനല്‍കിയത് 1.2 ബില്യണ്‍ ഡോളര്‍

ഖത്തറില്‍ ഇന്നും കോവിഡ് മരണമില്ല; 295 പേര്‍ക്ക് കൂടി രോഗം