in

വന്ദേഭാരത് മിഷനില്‍ ഇന്നലെ മൂന്നു സര്‍വീസുകള്‍; 518 പേര്‍ കൂടി മടങ്ങി

കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യാനെത്തിയവര്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍

ദോഹ: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവാസികളെ മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്നലെ മൂന്നു സര്‍വീസുകള്‍ കൂടി നടന്നു.
കോഴിക്കോട്, കൊച്ചി, ഡല്‍ഹി വഴി ഭുവന്വേശര്‍ സര്‍വീസുകളിലായി 12 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 518 പേര്‍ കൂടി നാട്ടിലേക്കു മടങ്ങി. ആറു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 183 യാത്രക്കാരുമായി ഇന്നലെ രാവിലെയാണ് എയര്‍ഇന്ത്യയുടെ ഐഎക്‌സ് 1476 വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്.
തുടര്‍ന്ന് അഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 184 യാത്രക്കാരുമായി ഐഎക്‌സ് 1374 കോഴിക്കോട് വിമാനവും തുടര്‍ന്ന് ഒരു കുഞ്ഞ് ഉള്‍പ്പടെ 151 യാത്രക്കാരുമായി എഐ 1969 വിമാനം ഡല്‍ഹി വഴി ഭുവന്വേശറിലേക്കും പുറപ്പെട്ടു. വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങിയത് 182 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 6490 പേര്‍.
കുഞ്ഞുങ്ങള്‍ക്കു പുറമെ 6308 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. 37 വിമാനങ്ങളിലായാണ് ഇത്രയധികം പേര്‍ നാട്ടിലെത്തിയത്. ഇതില്‍ ബഹുഭൂരിപക്ഷം സര്‍വീസുകളും കേരളത്തിലേക്കായിരുന്നു. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെ ഉള്‍പ്പടെയാണ് മുന്‍ഗണനാപട്ടികയില്‍ നിന്നും യാത്രക്കായി തെരഞ്ഞെടുത്തത്. വന്ദേഭാരത് മിഷനില്‍ ഇന്ന് മൂന്നു സര്‍വീസുകളാണുള്ളത്. ശ്രീനഗര്‍, തിരുവനന്തപുരം, മംഗളൂര്‍ എന്നിവിടങ്ങളിലേക്കാണ് ഇന്നത്തെ സര്‍വീസുകള്‍. അമൃതസറിലേക്കും സര്‍വീസ് പ്രതീക്ഷിക്കുന്നു. ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് ചാര്‍ട്ടേഡ് സര്‍വീസുകളും പുരോഗമിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ജൂണ്‍ 18) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഇന്ന് പള്ളികളില്‍ ജുമുഅ നമസ്‌കാരങ്ങളുണ്ടാകില്ല