in

അനാരോഗ്യകരമായി സൂക്ഷിച്ച മൂന്നു ടണ്‍ ഉള്ളി പിടിച്ചെടുത്തു

ദോഹ: അല്‍ഖോര്‍ ദഖീറ മുനിസിപ്പാലിറ്റി പരിധിയിലെ അല്‍അഖ്ദ ഏരിയയില്‍ ലൈസന്‍സില്ലാത്ത ഗോഡൗണില്‍ അനാരോഗ്യകരമായ സാഹചര്യത്തില്‍ സൂക്ഷിച്ച മൂന്നു ടണ്‍ ഉള്ളി പിടിച്ചെടുത്തു. മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിരീക്ഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ഉത്പന്നത്തക്കുറിച്ചുള്ള യാതൊരു വിശദാംശവുമില്ലാതെ സൂര്യപ്രകാശത്തിനു കീഴിലായി സൂക്ഷിച്ച നിലയിലാണ് ഉള്ളി കണ്ടെത്തിയത്. വിശുദ്ധ റമദാനോടനുബന്ധിച്ച് മുനിസിപ്പാലിറ്റികള്‍ പരിശോധന ശക്തമാക്കിയിരുന്നു. ഭക്ഷ്യ നിയന്ത്രണംം സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടി സ്വീകരിച്ചത്. നിയമലംഘകര്‍ക്കെതിരായ തുടര്‍നടപടികള്‍ക്കായി പിടിച്ചെടുത്ത ഉത്പന്നങ്ങള്‍ സഹിതം കേസ് ബന്ധപ്പെട്ട വകുപ്പിന് അയച്ചു.മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിരീക്ഷണ വിഭാഗം ഇന്‍സ്‌പെക്ടര്‍മാര്‍ ഏപ്രിലില്‍ 812 പരിശോധനകളാണ് നടത്തിയത്. പത്ത് ഭക്ഷ്യഔട്ട്‌ലെറ്റുകളില്‍ ആരോഗ്യ ചട്ടങ്ങളുടെ ലംഘനങ്ങള്‍ കണ്ടെത്തി. അഞ്ച് ഭക്ഷ്യശാലകള്‍ പൂട്ടി. 4525 കന്നുകാലികളുടെ മാംസം പരിശോധിക്കുകയും മനുഷ്യന് ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 54 കന്നുകാലികളുടെ മാംസം നശിപ്പിക്കുകയും ചെയ്തു. 711 ടണ്‍ മത്സ്യവും പരിശോധിച്ചു. ഉപയോഗ യോഗ്യമല്ലാതിരുന്ന 1314 കിലോ മത്സ്യം നശിപ്പിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

റമദാന്‍ അവസാന പത്തിലേക്ക്; പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കാന്‍ ആഹ്വാനം

സുരക്ഷാലംഘനം: ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരെ നടപടി