
ദോഹ: ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. അബ്ദുല്‍നാസിര്‍ എന്‍.ടി (പ്രസിഡണ്ട്) നസീര്‍ അഹ്മദ് (ജനറല്‍ സെക്രട്ടറി) നസീര്‍ എസ് (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. അബ്ദുല്‍ മജീദ് കെ.എ, മഹബൂബ് ആര്.എസ്, മുഹമ്മദ് റാഫി എം. എച്ച്, കബീര്‍ കാട്ടൂര്‍ (വൈസ് പ്രസിഡണ്ട്) അലി അക്ബര്‍ കെ എം, മുഹ്‌സിന്‍ തങ്ങള്‍ ബി. കെ, ആരിഫ് കെ.എ, നൗഷാദ് ടി.എം (സെക്രട്ടറി) തിരഞ്ഞെടുത്തു. പ്രസിഡണ്ട് പി എസ് എം ഹുസ്സൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.വി. ബക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ കെ. പി ഹാരീസ്, ഒ.എ കരീം, റയീസ് വയനാട്, സാദിഖ് പക്യാര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, അബ്ദുല്‍ റഷീദ് വി.എച്ഛ്, ബദറുദ്ദീന്‍ വി.എം, ഹാഷിം എം. സി, സലിം സുലൈമാന്‍, ഇജാസ്, ജാഫര്‍, ഹംസക്കുട്ടി പി.വി, ഷംസുദ്ദീന്‍ വൈക്കോചിറ തുടങ്ങിയവര്‍ ഭാരവാഹികളെ അഭിനന്ദിച്ച് സംസാരിച്ചു. അലി അക്ബര്‍ പ്രാര്‍ത്ഥന നടത്തി. നാസര്‍ സ്വാഗതവും നസീര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.