
ദോഹ: ഖത്തര്‍ കെ എം സി സിയുടെ സജീവ പ്രവര്‍ത്തകനും ശമാല്‍ ഏരിയ കെഎംസിസിയുടെ മുന്‍ പ്രസിഡണ്ടുമായിരുന്ന ടികെ കുഞ്ഞബ്ദുള്ളഹാജി(68) വള്ളിക്കാട്(വൈക്കിലശ്ശേരി, വടകര) നാട്ടില്‍ നിര്യാതനായി. രോഗത്തെ തുടര്‍ന്ന് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. ഏറെക്കാലം കെഎംസിസി സംസ്ഥാന കൗണ്‍സിലറായിരുന്നു. ഖത്തര്‍ നാഷണല്‍ ലൈബ്രറി ജീവനക്കാരനായിരുന്ന ഇദ്ദേഹം പത്ത് വര്‍ഷം മുമ്പാണ് മൂന്ന് പതിറ്റാണ്ടിലധികം നീണ്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയത്. മൃതദേഹം കാര്‍ത്തികപ്പള്ളി കൊമ്പ്കുളങ്ങര മസ്ജിദില്‍ ഖബറടക്കി. ഭാര്യ: ആയിഷ. മകന് ടികെ ഇസ്മാഈല്‍, സഹോദരി പുത്രന് ടികെ ഹസ്സന് വള്ളിക്കാട് എന്നിവര്‍ ഖത്തറിലുണ്ട്.