in

ടോക്കിയോ ഒളിമ്പിക്‌സ്: വിപുലമായ കവറേജുമായി ബിഇന്‍ സ്‌പോര്‍ട്‌സ്

ദോഹ: ടോക്കിയോ ഒളിമ്പികസിന്റെ മിഡില്‍ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക(മെന) മേഖലയിലെ തല്‍സമയ സംപ്രേഷണത്തിന് വിപുലമായ സൗകര്യങ്ങളുമായി ബിഇന്‍ സ്‌പോര്‍ട്‌സ്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയായിരിക്കും സംപ്രേഷണം. ഇതിനായുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി ബിഇന്‍ മീഡിയാഗ്രൂപ്പ് അറിയിച്ചു. ഖത്തറിലെയും മെന മേഖലയിലെ 24 രാജ്യങ്ങളില്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യും. 3000 മണിക്കൂര്‍ കവറേജുണ്ടായിരിക്കും. ജാപ്പനീസ് തലസ്ഥാനമായ ടോക്കിയോയില്‍ ഓഗസ്റ്റ് എട്ടുവരെയാണ് ഒളിമ്പിക്‌സ്. 43 വേദികളിലായി 33 കായികയിനങ്ങളില്‍ 339 മത്സരയിനങ്ങളാണ് നടക്കുക. ബേസ്‌ബോള്‍-സോഫ്റ്റ്‌ബോള്‍, കരാട്ടെ, സ്‌കേറ്റ്‌ബോര്‍ഡിങ്, ക്ലൈംബിങ്, സര്‍ഫിങ് എന്നി അഞ്ചു പുതിയ കായികയിനങ്ങളും ഇത്തവണയുണ്ട്. തല്‍സമയ സംപ്രേഷണത്തിനു പുറമെ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട മറ്റു പരിപാടികളുമുണ്ടാകും. ടോക്കിയോ ഒളിമ്പിക്‌സിന്റെ 97ശതാമനത്തിലധികം മത്സരങ്ങളും അറബികിലും ഇംഗ്ലീഷിലുമായി 15 ചാനലുകളിലൂടെയായിരിക്കും സംപ്രേഷണം. .ബിഇന്നിന്റെ എക്‌സ്ട്രാ 1, 2 എന്നീ ചാനലുകള്‍ ബിഇന്‍ ഒളിമ്പിക്‌സ് 1, ബിഇന്‍ ഒളിമ്പിക്‌സ് 1 എന്നീപേരുകളില്‍ പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. ബിഇന്‍ സ്‌പോര്‍ട്‌സ് ന്യൂസ് ചാനലില്‍ 14 മണിക്കൂറിലധികം പ്രതിദിന ഒളിമ്പിക്‌സ് വാര്‍ത്താ ബുള്ളറ്റിനകളും പ്രോഗ്രാമുകളുമുണ്ടാകും. 41 കമന്റേറ്റര്‍മാരും പത്തിലധികം രാജ്യാന്തര, അറബ് കായികവിദഗ്ദ്ധരും അതിഥികളും ബിഇന്‍ സ്റ്റുഡിയോയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. അറബ് മേഖലയിലെ വനിതാതാരങ്ങളുടെ മത്സരങ്ങള്‍ സവിശേഷമായി പ്രദര്‍ശിപ്പിക്കും. ഖത്തരി അറബ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമേഡല്‍ ജേതാവും റോവറുമായ തലാ അബുജുബാറ, ജോര്‍ദാന്റെ ഏഷ്യന്‍ഗെയിംസ് തായ്ക്വാണ്ടോ സ്വര്‍ണമെഡല്‍ ജേതാവ് ജൂലിയാന അല്‍സാദിക്, ഇമറാത്തി ഡിസ്‌ക്കസ് ത്രോ താരം ഫാത്തിമ അല്‍ഹുസൈനി എന്നിവരുടെ മത്സരങ്ങളുടെ സംപ്രേഷണമുണ്ടാകും. ബിഇന്‍ കായിക, വിനോദ പരിപാടികള്‍ ആസ്വദിക്കാന്‍ – www.bein.com/en/subscribe/.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മിഡില്‍ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഖത്തറിന്റെ ഹമദ്

ടോക്കിയോ ഒളിമ്പിക്‌സ്: ഇന്ത്യന്‍ ടീമിന് ആശംസയുമായി ഐഎസ്‌സി