ദോഹ: ടോക്കിയോ ഒളിമ്പിക്സില്‍ ജിംനാസ്റ്റിക്സ് മത്സരങ്ങള്‍ നിയന്ത്രിക്കുന്ന റഫറിമാരുടെ പട്ടികയില്‍ ഖത്തറിന്റെ രാജ്യാന്തര റഫറി മഹ്മൂദ് അല്സാദിയും ഇടംനേടി. നിരവധി മേഖലാ രാജ്യാന്തര ജിംനാസ്റ്റിക്സ് മത്സരങ്ങള്‍ നിയന്ത്രിച്ച പരിചയസമ്പത്തുമായി ടോക്കിയോയിലെത്തിയ അല്‍സാദി തന്റെ ദൗത്യം തുടങ്ങി. ജിംനാസ്റ്റിക്സ് താരമായിരുന്ന അല്‍സാദി രണ്ടുവര്‍ഷം മുന്‍പ് തോളിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് മത്സരരംഗം വിടുന്നത്. രണ്ടുവര്‍ഷം മുന്‍പ് ടുണീഷ്യയില്‍ നടന്ന അറബ് ഗെയിംസില്‍ പങ്കെടുക്കവെയാണ് അല്സാദിക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ദോഹയില്‍ പരിശീലനത്തിനിടെ പരിക്ക് ഗുരുതരമായതോടെ പിന്മാറാന് ആലോചിക്കുകയായിരുന്നു. ജിംനാസ്റ്റിക്സിനോടുള്ള താല്പര്യത്താല് ജഡ്ജ് കോഴ്സ് ചെയ്യാന്‍ ആഗ്രഹിക്കുകയായിരുന്നു. കാറ്റഗറി 2 ജഡ്ജിയായ 26കാരനായ മഹ്മൂദ് അല്‍സാദി ഏഷ്യന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പടെ നിയന്ത്രിച്ചിട്ടുണ്ട്. തന്റെ കുടുംബത്തിലെ ആരും കായികവുമായി ബന്ധപ്പെട്ടിട്ടില്ല. ജിംനാസ്റ്റിക്സില്‍ ചേര്‍ന്നത് ഞാന്‍ ഇഷ്ടപ്പെട്ടതിനാലാണ്. ഇത് എല്ലാ കായിക ഇനങ്ങളുടെയും മാതാവാണ്. മറ്റൊരു കായിക വിനോദവും നിങ്ങളുടെ ശരീരത്തെ വഴക്കമുള്ളതാക്കുന്നില്ല- നോര്‍ത്ത് അറ്റ്ലാന്റിക് കോളേജില്‍ നിന്ന് എച്ച്ആര്‍ മാനേജ്മെന്റില്‍ പഠനം പൂര്‍ത്തിയാക്കിയ മഹമൂദ് പറയുന്നു.
in QATAR 2022
ടോക്കിയോ ഒളിമ്പിക്സ് ജിംനാസ്റ്റിക്സ് മത്സരം നിയന്ത്രിക്കാന്‍ ഖത്തറിന്റെ അല്സാദിയും
