ദോഹ: ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് വിജയാശംസകളുമായി ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍(ഐഎസ്സി) പരിപാടി സംഘടിപ്പിച്ചു. ഐസിസി അശോകാ ഹാളിലാണ് ചിയര്‍ ഫോര്‍ ഇന്ത്യ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. വിവിധ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികള്‍ ഇന്ത്യന്‍ ടീമിന് വിജയാശംസകള്‍ നേര്‍ന്നു. ഐഎസ്സി കോര്‍ഡിനേറ്റിങ് ഓഫീസര്‍ ക്യാപ്റ്റന്‍ അത്ല മോഹന്‍, ഐഎസ്സി പ്രസിഡന്റ് ഡോ.മോഹന്‍ തോമസ്, ഐസിസി പ്രസിഡന്റ് പി.എന്‍.ബാബുരാജന്, ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്, ഐഎസ്സി ഉപദേശകകൗണ്‍സില്‍ ചെയര്മാന് മുഹമ്മദ് ഈസ എന്നിവരും കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു. കുട്ടികള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സ്പോര്‍ട്സും സജീവമായി ഉള്‍പ്പെടുത്തണമെന്ന് ക്യാപ്റ്റന്‍ മോഹന്‍ ആഹ്വാനം ചെയ്തു.
in QATAR 2022
ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ ടീമിന് ആശംസയുമായി ഐഎസ്സി
