ദോഹ: പ്രാദേശിക ഭക്ഷ്യോത്പന്നങ്ങളുടെ ഉത്പാദനത്തില്‍ വലിയ വളര്‍ച്ച കൈവരിക്കാനായതായി കാര്‍ഷിക മത്സ്യബന്ധന വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ശൈഖ് ഡോ.ഫാലേഹ് ബിന്‍ നാസര്‍ അല്‍താനി പറഞ്ഞു. കാര്‍ഷിക, മൃഗ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ മേഖലകളില്‍ നിരവധി പ്രധാന പദ്ധതികളാണ് രാജ്യം നടപ്പാക്കുന്നത്. സസ്യങ്ങള്‍, പച്ചക്കറികള്‍, മാംസം, പൗള്‍ട്രി, ക്ഷീരോത്പന്നങ്ങള്‍ എന്നിവയുടെ പ്രാദേശിക ഉത്പാദനത്തിലും ഫ്രഷ് ഉത്പന്നങ്ങളുടെ കാര്യത്തിലും വലിയ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. പല ഉത്പന്നങ്ങളുടെ കാര്യത്തിലും ഭക്ഷ്യസുരക്ഷയും കൈവരിച്ചു.

പ്രാദേശിക വിപണിയുടെ ആവശ്യങ്ങളില്‍ വലിയൊരു ഭാഗം തദ്ദേശീയമായി നിറവേറ്റാനാകുന്നുണ്ടെന്നും ഡോ. അല്‍താനി പറഞ്ഞു. ഖത്തരി ഉത്പന്നങ്ങളുടെ ആവശ്യകത പ്രതിദിനം വര്‍ധിച്ചുവരുന്നു. ചില ഖത്തരി കമ്പനികള്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ തക്കാളി ഉത്പാദനം 117ശതമാനത്തിലേക്കെത്തി. വെള്ളരി, ഗള്‍ഫ് വെള്ളത്തില്‍ ലഭ്യമല്ലാത്തവ ഒഴികെയുള്ള മത്സ്യങ്ങള്‍ എന്നിവയുടെ ഉത്പാദനം നൂറുശതമാനത്തിലേക്കെത്തി. പാല്, മാംസം, മത്സ്യം എന്നിവയുടെ ഉത്പാദനത്തിന്റെ കാര്യത്തിലും സ്വയംപര്യാപ്തത ഉയര്‍ന്ന ശതമാനത്തിലേക്കെത്തിയിട്ടുണ്ട്.
ഇവയുടെ ഇറക്കുമതി കുറക്കുകയും വിലനിലവാരം മികച്ച രീതിയില്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു. നിരവധി മത്സ്യഫാമുകള്‍ പ്രവര്‍ത്തനം തുടങ്ങി. കൂടുതല്‍ മത്സ്യ ഫാക്ടറികള്‍ തുറക്കും. പ്രതിവര്‍ഷം 2000 ടണ്‍ മത്സ്യോത്പാദനം സാധ്യമാകും. കുറഞ്ഞനിരക്കില്‍ മത്സ്യത്തിന്റെ അധികമൂല്യം വര്‍ധിപ്പിക്കാന്‍ ഈ പദ്ധതികള്‍ സഹായകമാകും. ഖത്തര്‍ ഡവലപ്മെന്റ് ബാങ്കിന്റെ സഹകരണത്തോടെ 600 ടണ്‍ തിലാപിയ മത്സ്യം ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഇതിനായി രണ്ടു ഫാമുകള്‍ സ്ഥാപിക്കും. തിലാപിയ മത്സ്യ ആവശ്യകതയുടെ 40ശതമാനം നിറവേറ്റാന്‍ ഇതിലൂടെ സാധിക്കും.