in

മികച്ച സര്‍വകലാശാലകള്‍: ഉന്നത സ്ഥാനം
നിലനിര്‍ത്തി ഖത്തര്‍ യൂണിവേഴ്‌സിറ്റി

ദോഹ: ഖത്തര്‍ യൂണിവേഴ്‌സിറ്റി(ക്യുയു)ക്ക് മറ്റൊരംഗീകാരം കൂടി. ടൈംസ് ഹയര്‍ എജ്യൂക്കേഷന്റെ(ദി) ടോപ് 500 യൂണിവേഴ്‌സിറ്റി റാങ്കിങ് 2021ല്‍ മികച്ച സ്ഥാനം നിലനിര്‍ത്താന്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിക്കായി. 301-350 റാങ്ക് വിഭാഗത്തിലാണ് ക്യുയു ഇടംപിടിച്ചിരിക്കുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 90 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിക്കായി. സര്‍വകലാശാലയുടെ ഭൗതികസൗകര്യങ്ങള്‍ക്കൊപ്പം ഗവേഷണ മികവിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 93 രാജ്യങ്ങളില്‍നിന്നായി 1527 യൂണിവേഴ്‌സിറ്റികളെ പഠനവിധേയമാക്കിയിരുന്നു. ഇത് ഇന്നുവരെയുള്ളതില്‍വെച്ച് ഏറ്റവും വലുതും വൈവിധ്യപൂര്‍ണവുമായ സര്‍വകലാശാല റാങ്കിങാണ്. സ്ഥാപനത്തിലെ രാജ്യാന്തര ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും എണ്ണം സംബന്ധിച്ച അനുപാതം ഉള്‍പ്പടെ നിരവധി സൂചികകള്‍ റാങ്കിങില്‍ പരിഗണിച്ചിരുന്നു.
ഓരോ സര്‍വകലാശാലയിലും ലഭ്യമായ ഉന്നത പഠന സൗകര്യങ്ങള്‍, ഗവേഷണ മികവ്, അധ്യാപന നിലവാരം, പുതിയ അറിവുകള്‍ പകരുന്നതിലെ മികവ്, ആഗോളവീക്ഷണം എന്നിവ ഉള്‍പ്പടെ 13 ഘടകങ്ങള്‍ വിലയിരുത്തിയാണ് സര്‍വകലാശാലകള്‍ക്ക് റാങ്ക് നിശ്ചയിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 350 സര്‍വകലാശാലകളിലൊന്നായി ഇടംനേടാന്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിക്കായത് അഭിമാനകരമായ നേട്ടമാണെന്ന് ക്യുയു പ്രസിഡന്റ് ഡോ.ഹസന്‍ അല്‍ദെര്‍ഹം പറഞ്ഞു.
ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങിലും മികച്ച പ്രകടനം നടത്താന്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിക്കായിരുന്നു. 2020 റാങ്കിങില്‍ 276-ാം സ്ഥാനത്തായിരുന്ന യൂണിവേഴ്‌സിറ്റി 2021 റാങ്കിങില്‍ 245ലേക്കെത്തിയിരുന്നു. 31 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താനായി. 1977ല്‍ രൂപകൃതമായതുമുതല്‍ അക്കാഡമിക്, ഗവേഷണ മേഖലകളില്‍ മികവു പുലര്‍ത്താന്‍ യൂണിവേഴ്‌സിറ്റിക്കായിട്ടുണ്ട്. ഏകദേശം 20,000ത്തോളം വിദ്യാര്‍ഥികളാണ് ഇവിടെ വിവിധ അക്കാഡമിക് പ്രഗ്രാമുകളില്‍ പഠനം നടത്തുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലോകത്തിലെ ഏറ്റവും വലിയ കുടിവെള്ള സംഭരണ ടാങ്ക്; കഹ്‌റാമക്ക് ഗിന്നസ് റെക്കോര്‍ഡ്

ഡോ. ദീപക് മിത്തല്‍ ലുലുവ അല്‍ഖാതിറുമായി ചര്‍ച്ച നടത്തി