ദോഹ: ടി.പി ചന്ദ്രശേഖരനെയും കെ എസ് ബിമലിനെയും അനുസ്മരിച്ച് കരുണ ഖത്തര്‍ ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു.
ജനപക്ഷത്തു നിന്ന് ജീവിതത്തില്‍ ഉടനീളം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും വ്യവസ്ഥാപിത ഇടതു പക്ഷത്തിനപ്പുറത്ത് ജനകീയ ബദല്‍ ഉയര്‍ന്നു വരേണ്ടതിന്‍റെ ആവശ്യകാതെയെ കുറിച്ച് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുകയും ചെയ്ത സമര പോരാളികളായിരുന്നു ടി.പി.യും കെ.എസ് ബിമലുമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയവർ പറഞ്ഞു
‘ ഇന്ത്യൻ ഇടതു പക്ഷവും കടമകളും വെല്ലുവിളികളും ‘ എന്ന വിഷയത്തിൽ വി കെ സുരേഷ് പ്രഭാഷണം നടത്തി. അനുസ്മരണ പ്രഭാഷണം ഷിജു ആർ നിർവ്വഹിച്ചു. ബിജീഷ് ബാലു അധ്യക്ഷത വഹിച്ചു. ബിനീഷ് വള്ളിൽ, പ്രദോഷ് കുമാർ സംസാരിച്ചു. പ്രശാന്ത് കെ.ടി.കെ സ്വാഗതം പറഞ്ഞു.