ദോഹ: വാണിജ്യ, വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈന്‍ മുഖേന ലഭ്യമാക്കുന്നതിന് വെബ്സൈറ്റില്‍ സൗകര്യമൊരുക്കി ഖത്തറിലെ ഇന്ത്യന്‍ എംബസി. ഖത്തറിലെ ഇന്ത്യക്കാര്‍ക്കും ഖത്തരികള്‍ക്കും വ്യാപാരമേഖലയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഇതിനായി വെബ്സൈറ്റില്‍ പ്രത്യേക ലിങ്ക് സജ്ജമാക്കിയിട്ടുണ്ട്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ട്രേഡ് എന്‍ക്വയറി ഫോമില്‍ ബന്ധപ്പെട്ട വിശദാംശങ്ങള്‍ സമര്‍പ്പിക്കണം. ഖത്തറിലുള്ള കമ്പനിയാണെങ്കില്‍ കമ്പനിയുടെ പേര്, സിആര്‍ നമ്പര്‍, വിലാസം, ഏത് വിഭാഗത്തില്‍പ്പെട്ടതാണ് കമ്പനി, ഇറക്കുമതി സംബന്ധിച്ച വിവരങ്ങള്‍, അറിയേണ്ട വിവരങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ളവയാണ് സമര്‍പ്പിക്കേണ്ടത്. ഇന്ത്യയിലുള്ള കമ്പനിയാണെങ്കില്‍ അടിസ്ഥാന വിവരങ്ങള്‍ക്കു പുറമേ കയറ്റുമതി സംബന്ധിച്ച വിവരങ്ങളും നല്‍കണം. ഇന്ത്യന്‍, ഖത്തരി വ്യവസായ സമൂഹത്തിന് വലിയതോതില്‍ ഗുണകരമാകും പുതിയ സൗകര്യം. വ്യാപാര സംബന്ധമായ അന്വേഷണങ്ങള്‍ക്ക് https://indianembassyqatar.gov.in/trade-enquiries എന്ന വെബ്പേജ് സന്ദര്‍ശിക്കാം.
in QATAR NEWS
വ്യാപാര സംബന്ധമായ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ; വെബ്സൈറ്റില്‍ സൗകര്യമൊരുക്കി ഇന്ത്യന്‍ എംബസി
