in

മുഷൈരിബ് ഡൗണ്‍ടൗണില്‍ ട്രാം സര്‍വീസ് വീണ്ടും തുടങ്ങി

മുഷൈരിബ് ഡൗണ്‍ടൗണ്‍ ട്രാം

ദോഹ: മുഷൈരിബ് ഡൗണ്‍ടൗണില്‍ കാല്‍നടയാത്രക്കാരുടെ ഗതാഗതം സുഗമമാക്കുന്നതിനായി തയാറാക്കിയ ട്രാമിന്റെ സര്‍വീസ് വീണ്ടും തുടങ്ങി. മുഷൈരിബ് ഡൗണ്‍ടൗണ്‍ ദോഹ സന്ദര്‍ശനം കൂടുതല്‍ സുഗമമാക്കാന്‍ ഇതിലൂടെ സാധിക്കും. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നേരത്തെ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്. യാത്രക്കാര്‍ ഫെയ്‌സ് മാസ്‌ക്ക നിര്‍ബന്ധമായും ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കണം. ഇഹ്‌തെറാസ് ആപ്പില്‍ പച്ച നിറമായിരിക്കണം. ട്രാമില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് ശരീര താപനില പരിശോധിക്കും. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ട്രാമിന്റെ ശേഷിയുടെ 30 ശതമാനം വരെ മാത്രമേ നിലവില്‍ അനുവദിച്ചിട്ടുള്ളൂ. പ്രത്യേക ട്രാക്കിലൂടെയാണ് ട്രാമിന്റെ സര്‍വീസ്. ക്ലോസ്ഡ ലൂപ് സംവിധാനത്തില്‍ രണ്ടു കിലോമീറ്റര്‍ ട്രാക്കാണ് തയാറാക്കിയിരിക്കുന്നത്. 400 മീറ്റര്‍ ഹോപ് ഓണ്‍ ഹോപ് ഓഫ് സോണ്‍ ഉള്‍പ്പടെ ഒന്‍പതിടങ്ങളില്‍ സ്റ്റോപ്പുണ്ട്. സ്വയ പ്രാപ്തിയുള്ള ഹൈടെക് ഇലക്ട്രിക് സ്ട്രീറ്റ് കാറായാണ് ട്രാം സംവിധാനിച്ചിരിക്കുന്നത്. പ്രത്യേക ലൈറ്റ്-ഫില്‍ട്ടറിംഗ് ഗ്ലാസ് പാനലുകള്‍ സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ സൂര്യപ്രകാശത്തില്‍ നിന്നുള്ള 90% ചൂടിനെയും തടയാനാകും. എല്ലാ സ്റ്റേഷനുകളിലും ലെവല്‍ ബോര്‍ഡിങ്, വാദി മുഷൈരിബ് മേഖലയില്‍ ഹോപ്പ്-ഓണ്‍-ഹോപ്-ഓഫ് സേവനം, ട്രാമുകളിലും പാസഞ്ചര്‍ സ്റ്റേഷനുകളിലും തത്സമയം ട്രാാമിന്റെ വരവും പോക്കും സംബന്ധിച്ച അറിയിപ്പുകള്‍, ഓണ്‍ബോര്‍ഡ് സിസിടിവി, ഓണ്‍ബോര്‍ഡ് വൈഫൈ എന്നിവയെല്ലാമുണ്ട്. മുഷൈരിബ് മെട്രോ സ്‌റ്റേഷനിലേക്കും തിരിച്ചും യാത്രക്കാരുമായി ട്രാം സര്‍വീസ് നടത്തും. ദോഹ മെട്രോയുടെ റെഡ്, ഗ്രീന്‍, ഗോള്‍ഡ് എന്നീ മൂന്നു പ്രധാന ലൈനുകളെയും കണക്ട് ചെയ്യുന്ന ഏറ്റവും വലിയ സ്റ്റേഷനാണ് മുഷൈരിബ് മെട്രോ സ്‌റ്റേഷന്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മെട്രാഷ്- 2 മുഖേന ജീവനക്കാരുടെ ആര്‍പി ഓട്ടോമാറ്റിക്കായി പുതുക്കാം

അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ദോഹയില്‍