in , , ,

ബിസിനസ്സ് ക്ലാസ്സ് സ്യൂട്ടില്‍ യാത്ര; ഖത്തര്‍ എയര്‍വെയിസിന്റെ അത്യന്താധുനിക ബോയിംഗ് 787-9 വിമാനത്തില്‍ പറക്കാം

ഖത്തര്‍ എയര്‍വെസിന്റെ ബോയിംഗ് 787-9 ബിസിനസ്സ് ക്ലാസ്സ് സ്യൂട്ട്

ദോഹ: ബിസിനസ്സ് ക്ലാസ്സ് സ്യൂട്ട് സംവിധാനത്തോടെയുള്ള ഖത്തര്‍ എയര്‍വെയിസിന്റെ ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനം പറക്കാന്‍ തയ്യാര്‍. യൂറോപ്പിലേയും ഏഷ്യയിലേയും റൂട്ടുകളിലേക്കാണ് ഈ വിമാനം സര്‍വ്വീസ് നടത്തുകയെന്ന് ഖത്തര്‍ എയര്‍വെയിസ് അറിയിച്ചു. അത്യന്താധുനിക വിമാനമാണ് ദോഹയില്‍ നിന്ന് ഏതന്‍സ്, ബാഴ്‌സലോണ, ദമാം, കറാച്ചി, ക്വാലാലംപൂര്‍, മാഡ്രിഡ്, മിലാന്‍ എന്നിവിടങ്ങളിലേക്ക് പറക്കുക. 311 സീറ്റുകളാണ് മൊത്തം. ഇവയില്‍ 30 ബിസിനസ്സ് ക്ലാസ്സ് സ്യൂട്ടുകള്‍ കൂടി ഉള്‍പ്പെടും. ഓരോ സ്യൂട്ടും 1-2-1 രൂപത്തില്‍ ക്രമീകരിച്ചിരിക്കുന്നു. നീക്കാവുന്ന വാതില്‍ സംവിധാനത്തോടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന തരത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. പ്രത്യേക ഫോണ്‍ ഹോള്‍ഡര്‍, ഐ.ഒ.എസ്സിനും ആന്‍ഡ്രോയിഡിനും യോജിച്ച തരത്തിലുള്ള വയര്‍ലെസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനം, പല രൂപത്തില്‍ നീക്കാവുന്ന ഫഌറ്റ് ബെഡ്,  വിരല്‍ സ്പര്‍ശത്തിലൂടെ കാര്യങ്ങള്‍ നിയന്ത്രിക്കാവുന്ന രൂപത്തില്‍ ഉള്‍പ്പെടെ  പല തരത്തില്‍ ആശ്വാസപ്രദമായതാണ് ബിസിനസ്സ് ക്ലാസ്സ് സ്യൂട്ട് എന്നും ഖത്തര്‍ എയര്‍വെയിസ് അറിയിച്ചു.
ഈ വിമാനത്തിലെ എക്‌ണോമി ക്ലാസ്സിലെ യാത്രയും സൗകര്യപ്രദമാണ്. 13 ഇഞ്ച് പനാസോണിക് ഐ.എഫ്.ഇ ടച്ച് സ്‌ക്രീന്‍, മൊബൈലിനും ഐപാഡിനും പറ്റുന്ന തരത്തിലുള്ള ഇലക്ട്രോണിക് ഡിവൈസ് ഹോള്‍ഡര്‍, ഭക്ഷണം കഴിക്കുമ്പോള്‍ പ്രയാസപ്പെടാത്ത രൂപത്തിലുള്ള, കറക്കാവുന്ന തരത്തിലുള്ള സീറ്റിംഗ് സംവിധാനം, സീറ്റുകള്‍ക്ക് ആവശ്യമായ അകലം തുടങ്ങിയവയെല്ലാമുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മികച്ച ഭക്ഷണ വിഭവങ്ങളും തങ്ങള്‍ നല്‍കുന്നുണ്ടെന്നും ഖത്തര്‍ എയര്‍വെയിസ് വ്യക്തമാക്കി.  ”ഏറ്റവും പുതിയ സജജീകരണങ്ങളുള്ളതും ബിസിനസ്സ് ക്ലാസ്സ് സ്യൂട്ട് ഉള്ളതുമായ വിമാനമാണ് ഖത്തര്‍ എയര്‍വെയിസ് പുറത്തിറക്കിയിരിക്കുന്നത്. പഞ്ചനക്ഷത്ര നിലവാരമുള്ള വിമാനക്കമ്പനിയെന്ന നിലയില്‍ ഖത്തര്‍ എയര്‍വെയിസ് യാത്രക്കാരോടുള്ള പ്രതിബദ്ധത നിര്‍വ്വഹിക്കുക കൂടിയാണ്” ഖത്തര്‍ എയര്‍വെയിസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.  787-9 ബോയിംഗ് എന്ന ഏറ്റവും പുതിയ വിമാന ഇനത്തില്‍ പെട്ടതാണെന്നും യാത്രക്കാര്‍ക്ക് ആഹ്ലാദകരമായ അനുഭവം പകര്‍ന്നു നല്‍കുമെന്നും അക്ബര്‍ അല്‍ബാകിര്‍ വിശദീകരിച്ചു.
 

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറിലെ പഴയ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ബേജാര്‍ വേണ്ട; ഡിസംബര്‍ 31 വരെ സമയമുണ്ട്

ബീന്‍ സ്‌പോര്‍ട്‌സ് മെന മേഖലയില്‍ ആദ്യമായി അവതരിപ്പിക്കുന്നു; ലൈവ് കായിക പരിപാടികള്‍ പ്രക്ഷേപണം ചെയ്യുമ്പോള്‍ ഡോള്‍ബി അറ്റ്‌മോസ്