in

ലോകത്തിലെ ട്രെന്‍ഡിങ് നഗരങ്ങള്‍; ദോഹ മൂന്നാമത്

ദോഹ: ആഗോളതലത്തിലെ ‘ട്രെന്‍ഡിങ്’ കേന്ദ്രങ്ങളില്‍ ദോഹ നഗരത്തിന് മൂന്നാം സ്ഥാനം. ട്രിപ് അഡൈ്വസര്‍ ട്രാവലേഴ്സിന്റെ ചോയ്സ് അവാര്‍ഡ്-2021ലാണ് വിനോദസഞ്ചാരികളുടെ പ്രിയ ലക്ഷ്യസ്ഥാനമായി ദോഹ ഇടം നേടിയത്. വികസനം, കുതിച്ചുയരുന്ന ജനപ്രീതി, സന്ദര്‍ശകരുടെ മികച്ച അഭിപ്രായങ്ങളും വിലയിരുത്തലുകളും എന്നിവയെല്ലാം പരിശോധിച്ചാണ് റാങ്കിങ് തയാറാക്കിയിരിക്കുന്നത്.

പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിലൊന്നില്‍ ഇടംനേടാനായത് ദോഹയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. കാബോ സാന്‍ ലൂക്കാസ് (മെക്സിക്കോ), കോഴ്സിക്ക(ഫ്രാന്‍സ്), ദോഹ(ഖത്തര്‍), സന്‍യ(ചൈന), ഗാറ്റ്‌ലിന്‍ബര്‍ഗ്, ടെന്നസി(യുഎസ്), ക്വീന്‍സ്ടൗണ്‍(ന്യൂസിലന്റ്), തുലും(മെക്‌സിക്കോ), നതാല്‍(ബ്രസീല്‍), കാസ്(തുര്‍ക്കി), ഗ്വാഡലൂപ്പ്(കരീബിയന്‍) നഗരങ്ങളാണ് യഥാക്രമം ഒന്നു മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്.

വ്യത്യസ്ത സംസ്‌കാരങ്ങളുടെ സമന്വയമായ നഗരം, രാജ്യത്തെ ഭൂരിഭാഗം പ്രവാസികളുടെയും താമസ നഗരം, ഷോപ്പിങ് സൗകര്യങ്ങള്‍, ദോഹ കോര്‍ണിഷിന്റെ സൗന്ദര്യം എന്നിവയെല്ലാം ദോഹ നഗരത്തെ വിനോദസഞ്ചാരികളുടെയും യാത്രികരുടെയും പ്രിയ കേന്ദ്രമാക്കി മാറ്റുന്നു. അടുത്തിടെയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ദോഹയെ തെരഞ്ഞെടുത്തത്. 431 നഗരങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന സുരക്ഷ, കുറഞ്ഞ കുറ്റകൃത്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നുംബിയോയുടെ ക്രൈം സൂചികയിലാണ് ദോഹ രണ്ടാം സ്ഥാനം നേടിയത്. സുരക്ഷയുടെ കാര്യത്തില്‍ 87.96 പോയിന്റും കുറ്റകൃത്യ നിരക്കിലെ കുറവില്‍ 12.04 പോയിന്റുമാണ് ദോഹ നേടിയത്.

What do you think?

Written by Web Desk

കോവിഡ് ബാധിതര്‍ക്ക് രോഗമുക്തരായി നിശ്ചിത കാലയളവിനുശേഷം മാത്രം വാക്‌സിന്‍

ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; 385 പേര്‍ക്കു കൂടി രോഗം