in ,

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ട്രക്കുകള്‍ അണുവിമുക്തമാക്കി

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ട്രക്കുകള്‍ അണുവിമുക്തമാക്കി. കൊറോണ വൈറസ്(കോവിഡ് 19) വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ട്രക്കുകള്‍ ഉള്‍പ്പടെയുള്ളവ ശുദ്ധീകരിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ പൂര്‍ണമായ ശുചീകരണ അണുവിമുക്ത പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ അതോറിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഖത്തരി സായുധ സേനയുടെ കീഴിലുള്ള കൂട്ട നശീകരണ ആയുധങ്ങള്‍ക്കെതിരായ പ്രതിരോധ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ട്രക്കുകള്‍ അണുവിമുക്തമാക്കിയത്. പൂര്‍ണമായും കവര്‍ ചെയ്ത സംരക്ഷിത വസ്ത്രങ്ങള്‍ ധരിച്ച് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചശേഷമായിരുന്നു  യൂണിറ്റംഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്കായി ഫ്യൂച്ചര്‍ ട്രാവല്‍ വൗച്ചറുകള്‍ നല്‍കുന്നു

ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി റദ്ദാക്കി