in

ഖത്തറില്‍ നിന്ന് സ്വര്‍ണ്ണം പൊടിച്ച് കടത്താന്‍ ശ്രമം; അല്‍ശമാല്‍ സുരക്ഷാ വിഭാഗം 4 ഏഷ്യക്കാരെ പിടികൂടി

ഫോട്ടോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച് അറസ്റ്റിലായ ഏഷ്യന്‍ വംശജര്‍

ദോഹ: രാജ്യത്തിന് പുറത്തേക്ക് സ്വര്‍ണ്ണം പലതരം കണ്ടയിനറുകളിലായി  കടത്താനുള്ള ശ്രമം ഖത്തറിലെ അല്‍ശമാല്‍ സുരക്ഷാ വിഭാഗം തടഞ്ഞു. സ്വര്‍ണ്ണം പൊടിച്ച് പല രൂപത്തിലായി ഖത്തറില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 4 ഏഷ്യന്‍ വംശജരായവരെയാണ് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. ഒരു സ്ഥലം കേന്ദ്രീകരിച്ച് സ്വര്‍ണ്ണക്കടത്ത് നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു അന്വേഷണ സംഘം റെയ്ഡ് നടത്തുകയായിരുന്നു.
ഇവര്‍ ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി അറസ്റ്റ് ചെയ്യപ്പെട്ടവരെ പിടികൂടിയ വസ്തുക്കളുള്‍പ്പെടെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദോഹ ഫിഫ അറബ് കപ്പ് യോഗ്യതാ മത്സരം; കാണികള്‍ക്ക് ടിക്കറ്റുകള്‍ നാളെ മുതല്‍

അറബ് പൈതൃകം അവതരിപ്പിക്കാനും വെര്‍ച്വല്‍ റിയാലിറ്റി ഉള്‍പ്പെടെ നൂതന രീതികള്‍; പ്രയോജനപ്പെടുത്തണമെന്ന് വിദഗ്ദ്ധര്‍