in

തുര്‍ക്കിഷ് പ്രസിഡന്റ് ദോഹയില്‍; അമീറുമായി ചര്‍ച്ച നടത്തി

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തിയപ്പോള്‍

ദോഹ: തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തി. കോവിഡ് പ്രതിസന്ധി തുടങ്ങിയശേഷം ഖത്തറില്‍ സന്ദര്‍ശനത്തിനായെത്തുന്ന ആദ്യ വിദേശരാജ്യത്തിന്റെ ഭരണത്തലവനാണ് തുര്‍ക്കിഷ് പ്രസിഡന്റ്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളില്‍പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
സാമ്പത്തികം, നിക്ഷേപം, വാണിജ്യം, ഊര്‍ജം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണം ചര്‍ച്ചയായി. ഇന്നലെ ഉച്ചക്കുശേഷം പേള്‍ പാലസിലായിരുന്നു കൂടിക്കാഴ്ച. ഫലസ്തീന്‍, ലിബിയ, സിറിയ, യമന്‍ എന്നിവിടങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. പൊതുവായ താല്‍പര്യമുള്ള രാജ്യാന്തര വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. നേരത്തെ ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ സ്വീകരിച്ചു.
കോവിഡ് മഹാമാരിക്കുശേഷം ഉര്‍ദുഗാന്‍ നടത്തുന്ന ആദ്യ വിദേശസന്ദര്‍ശനം കൂടിയാണ് ഖത്തറിലേത്. ധനകാര്യ- ട്രഷറി മന്ത്രി ബെറാത് അല്‍ബയ്‌റാക്, ദേശീയ പ്രതിരോധ മന്ത്രി ഹുലുസി അകര്‍, കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫഹ്‌റെതിന്‍ അല്‍തുന്‍, പ്രസിഡന്‍ഷ്യല്‍ വക്താവ് ഇബ്രാഹിം കലിന്‍, ദേശീയ ഇന്റലിജന്റ്‌സ് ഓര്‍ഗനൈസേഷന്‍ മേധാവി ഹകന്‍ ഫിദാന്‍ എന്നിവരും തുര്‍ക്കിഷ് പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 ജൂലൈ 02) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ ആരോഗ്യസുരക്ഷാ നടപടികള്‍ ശക്തമാക്കി