in

ലബനാന് പിന്തുണ: ടിവി പരിപാടിയിലൂടെ 94 മില്യണിലധികം റിയാല്‍ സമാഹരിച്ചു


രാജ്യാന്തര സമ്മേളനത്തില്‍ ഖത്തര്‍  അമീര്‍

ഖത്തറിന്റെ സഹായം ഉടന്‍ പ്രഖ്യാപിക്കുമെന്ന്  ശൈഖ് തമീം

ദോഹ: ബെയ്‌റൂത്ത് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ലബനാന്‍ ജനതയെ സഹായിക്കാന്‍ ഖത്തര്‍ ടിവി മുഖേന സംഘടിപ്പിച്ച തല്‍സമയ ധനസമാഹരണ കാമ്പയിനിലൂടെ 94 മില്യണിലധികം ഖത്തര്‍ റിയാല്‍ സമാഹരിച്ചു. നമ്മുടെ ഹൃദയങ്ങളില്‍ ലബനാന്‍ എന്ന പ്രമേയത്തില്‍ തുടങ്ങിയ കാമ്പയിനിന്റെ ആദ്യദിനം 65,244,865 റിയാല്‍ സമാഹരിച്ചിരുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി 50 മില്യണ്‍ റിയാല്‍ സംഭാവന നല്‍കിയിരുന്നു. രണ്ടാംദിനമായ ശനിയാഴ്ച ആകെ 94,052,940 റിയാല്‍ സമാഹരിച്ചു.
കൂടുതല്‍ പേര്‍ക്ക് സഹായം നല്‍കുന്നതിന് അവസരമൊരുക്കുന്നതിനായി ധനസമാഹരണ ടിവി പ്രോഗ്രാമിന്റെ സമയം ഒന്നേകാല്‍ മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രി ഒന്‍പതിന് തുടങ്ങിയ തല്‍സമയ സംപ്രേഷണം 12.15വരെ നീണ്ടു. അതിനിടെ  ബെയ്‌റൂത്തിനും ലബനീസ് ജനതക്കുമായി സഹായം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തില്‍ ഖത്തര്‍  അമീര്‍ പങ്കെടുത്തു.  ബെയ്‌റൂത്ത് പുനര്‍നിര്‍മാണത്തിനായുള്ള ഖത്തറിന്റെ സഹായം ഉടന്‍ പ്രഖ്യാപിക്കുമെന്ന് സമ്മേളനത്തില്‍ പങ്കെടുക്കവെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വ്യക്തമാക്കി.  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും സംയുക്തമായാണ് ഇത്തരമൊരു സമ്മേളനത്തിന് ചുക്കാന്‍ പിടിച്ചത്.   ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ നടന്ന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് അമീര്‍ പങ്കെടുത്തത്  

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അല്‍അഫ്ജയില്‍ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു

ആഘാതത്തില്‍ നിന്ന് മുക്തരാവാതെ എട്ടംഗ സംഘം; കരിപ്പൂരില്‍ രക്ഷക്കെത്തിയവരില്‍ ഖത്തര്‍ കെ എം സി സി പ്രവര്‍ത്തകരും