ദോഹ: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദ്വിദിന ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഹമീദ ഖാദറിന്റെ ‘ആന്‍ ഔട്ട്ലുക്ക് ഓണ്‍ ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍’ എന്ന വിഷയത്തിലുള്ള ക്ലാസോടെയാണ് സെഷന്‍ ആരംഭിച്ചത്.

കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും ലക്ഷ്യങ്ങള്‍ നേടുന്നതിനും അധ്യാപകര്‍ പരമാവധി ശ്രമിക്കണമെന്ന് അവര്‍ പറഞ്ഞു.വ്യത്യസ്തമായ വഴികളിലൂടെ കുട്ടികളുമായി ആശയവിനിമയം സാധ്യമാക്കണമെന്നും ഹമീദ ഖാദര്‍ വിശദീകരിച്ചു. ‘കളികളിലൂടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം പരിശീലിപ്പിക്കുക’ എന്ന വിഷയം അക്കാദമിക് ഇന്‍സ്‌പെക്ഷന്‍ ആന്റ് ക്വാളിറ്റി മാനേജ്‌മെന്റ് മേധാവി ബേബി ഷാന വിശദീകരിച്ചു. യുണിക് (യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ) യുടെ പ്രവര്‍ത്തകര്‍ സ്‌കൂളിലെ അടിയന്തിര ആരോഗ്യപരിചരണത്തെക്കുറിച്ച് ക്ലാസ്സെടുത്തു. കെ.ജി അധ്യാപിക സലീമ എം.എം, ഗേള്‍സ് വിഭാഗം ഇംഗ്ലീഷ് കോഡിനേറ്റര്‍ രമീഷ് ഫാത്തിമ, ബോയ്‌സ് കെമിസ്ട്രി വകുപ്പിലെ സിബി ഡാനിയേല്‍ എന്നിവര്‍ വ്യത്യസ്ത വിഷയങ്ങള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ അധികൃതരും അധ്യാപകരും അവതരിപ്പിച്ച സെഷനുകള്‍ ആകര്‍ഷകമായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടു. ബോയ്‌സ് സെക്ഷനിലെ ഷഹാന ബീഗം.വി, ഗേള്‍സ് സെക്ഷനിലെ മേരി സിന്തിയ, രശ്്മി അജിത് കുമാര്‍, ജൂനിയര്‍ വിഭാഗത്തിലെ ഷെമീറ ഷമീര്‍ ഫിസിക്‌സ് വകുപ്പിലെ സുധീഷ്, കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗത്തിലെ ജെസ്‌ന സിജു, സുജ മാത്യു എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു.