in ,

ഖത്തറിന്റെ ആകാശത്ത് യുഎസ് പോര്‍വിമാനങ്ങളില്‍ ഇന്ധനം നിറച്ചു; വീഡിയോ പുറത്തുവിട്ട് അല്‍ജസീറ

ആര്‍ റിന്‍സ്
ദോഹ

ഖത്തറിന്റെ ആകാശത്തുവെച്ച് യുഎസിന്റെ പോര്‍ വിമാനങ്ങളില്‍ ഇന്ധനം നിറക്കുന്നതിന്റെ വീഡിയോ റിപ്പോര്‍ട്ട് അല്‍ജസീറ പുറത്തുവിട്ടു. അത്യാധുനിക ഇന്ധനം നിറക്കല്‍ വിമാനത്തിന്റെ സഹായത്തോടെ യു എസ് വ്യോമസേനയുടെ നൂതന ഫൈറ്റര്‍ ജെറ്റായ എഫ്-16 വിമാനങ്ങളില്‍ ഇന്ധനം നിറക്കുന്നതിന്റെ വീഡിയോ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് അല്‍ജസീറയുടെ സ്‌റ്റെഫാനി ദെക്കറാണ്.

ഖത്തറിലെ യുഎസ് സൈനിക താവളം സ്ഥിതിചെയ്യുന്ന അല്‍ഉദൈദിലെ എയര്‍ബേസില്‍ നിന്നും പറന്നുയര്‍ന്ന റീഫ്യുവല്ലിങ് എയര്‍ക്രാഫ്റ്റാണ് ഖത്തറിന്റെ ആകാശത്തുവെച്ചുതന്നെ അഞ്ച് എഫ്-16 പോര്‍വിമാനങ്ങളില്‍ ഇന്ധനം നിറച്ചത്. വിവിധ മേഖലകളിലെ ദൗത്യങ്ങള്‍ക്കായി എയര്‍ബേസില്‍ നിന്നും പുറപ്പെടുന്നവയാണ് ഈ പോര്‍വിമാനങ്ങള്‍. എയര്‍ ടു എയര്‍ റീഫ്യുവലിങ് എന്നറിയപ്പെടുന്ന പ്രക്രിയയാണിത്.എയര്‍ക്രാഫ്റ്റിനുള്ളിലെ സൗകര്യങ്ങള്‍, എങ്ങനെയാണ് പോര്‍വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്നത് തുടങ്ങിയവയെല്ലാം വീഡിയോയില്‍ പ്രതിപാദിപ്പിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഉദരഭാഗത്താണ് ഇന്ധനം നിറക്കുന്നതിനുള്ള സംവിധാനമുള്ളത്. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഒരു വിമാനത്തില്‍ ഇന്ധനം നിറക്കല്‍ പ്രക്രിയ പൂര്‍ത്തിയാകും. ഗള്‍ഫിനു മുകളിലുള്ള ആകാശത്തിലെ ഇന്ധനം നിറക്കല്‍ ദൃശ്യങ്ങളടങ്ങിയ അല്‍ജസീറ വീഡിയോ റിപ്പോര്‍ട്ട് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സോഷ്യല്‍മീഡിയയിലും നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.
അമേരിക്കന്‍ എയര്‍ക്രാഫ്റ്റുകള്‍ക്കു മാത്രമല്ല, ഉദൈദ് എയര്‍ബേസിലെ മറ്റു സഖ്യകക്ഷികളുടെ എയര്‍ക്രാഫ്റ്റുകള്‍ക്കും ഇന്ധനം നിറക്കല്‍ സേവനം നല്‍കിവരുന്നുണ്ട്.
വളരെ സങ്കീര്‍ണമാണ് ആകാശത്തു വച്ചുളള ഇന്ധനം നിറക്കല്‍. വലിയ യാത്രാവിമാനങ്ങളെയോ ചരക്കുവിമാനങ്ങളെയോ ഘടനാമാറ്റം വരുത്തിയാണ് ആകാശ ഇന്ധന ടാങ്കറുകളായി ഉപയോഗിക്കുന്നത്. ഈ ആകാശ ടാങ്കര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ആറോ ഏഴോ ഹെവി ഫൈറ്ററുകള്‍ക്ക് പൂര്‍ണ്ണമായും ഇന്ധനം നിറക്കാനാകും. എന്നാല്‍ ആകാശ ഇന്ധനം നിറക്കല്‍ ചെലവേറിയ ദൗത്യമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ ഇന്നും ഒരു കോവിഡ് മരണം; പുതിയ രോഗികളുടെ എണ്ണം 200ല്‍ താഴെ

സിദ്രയിലെ ഉത്പന്നങ്ങള്‍ ഇനി വീടുകളിലെത്തും; തലാബതുമായി ധാരണയായി