in

പ്രത്യേക വിമാനത്തില്‍ ഉഗാണ്ടന്‍ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങി

നാട്ടിലേക്ക് മടങ്ങാനെത്തിയ ഉഗാണ്ടന്‍ പ്രവാസികള്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍

ദോഹ: ഉഗാണ്ടന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ക്രമീകരിച്ച പ്രത്യേക വിമാനത്തില്‍ 238 ഉഗാണ്ടന്‍ പ്രവാസികളടങ്ങിയ ആദ്യ ബാച്ച് സ്വദേശത്തേക്ക് മടങ്ങി.
വിവിധ കാരണങ്ങളാല്‍ ഖത്തറില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്ക് മടക്കിയെത്തിക്കുന്ന ഉഗാണ്ടന്‍ സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇവരെ മടക്കിയെത്തിച്ചത്. നേരത്തെ ഫിലിപ്പൈന്‍ എംബസിയുടെ നേതൃത്വത്തില്‍ 278 ഫിലിപ്പൈനികളെയും ശ്രീലങ്കന്‍ എംബസിയുടെ നേതൃത്വത്തില്‍ 275 ശ്രീലങ്കന്‍ സ്വദേശികളെയും ചാര്‍ട്ടര്‍ വിമാനങ്ങളില്‍ നാട്ടിലേക്ക് മടക്കിയയച്ചിരുന്നു. ഇന്ത്യന്‍ പ്രവാസികളെ മടക്കിക്കൊണ്ടുപോകുന്നതിനായുള്ള വന്ദേഭാരത് മിഷനും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞദിവസമാണ് ആദ്യബാച്ച് ഉഗാണ്ടന്‍ പ്രവാസികള്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടത്. ഖത്തറിലെ ഉഗാണ്ടന്‍ അംബാസഡര്‍ ഡോ. സ്റ്റീഫന്‍ ചെമോയിക്കോ ചെബ്രോത്് യാത്രയയക്കാനെത്തിയിരുന്നു. രണ്ടാമത്തെ വിമാനം ജൂലൈ 24ന് പുറപ്പെടും. ദോഹയിലെ ഉഗാണ്ടന്‍ എംബസി, ഖത്തര്‍ വിദേശകാര്യ മന്ത്രാലയം, ഉഗാണ്ട വിദേശകാര്യമന്ത്രാലയം എന്നിവരുടെ സഹകരണത്തോടെയാണ് പ്രവാസികളെ മടക്കിഅയച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡ്: ജയിലുകളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ഖത്തര്‍

മുനിസിപ്പാലിറ്റികളില്‍ ഭക്ഷ്യ ഔട്ട്‌ലെറ്റുകളില്‍ പരിശോധന