in

ഉംബാബ് ബീച്ച് ശുചീകരിച്ചു

മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ ശുചീകരണവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉംബാബില്‍ നടത്തിയ ബീച്ച് ശുചീകരണത്തില്‍ നിന്ന്‌

ദോഹ: മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും കാമ്പയിനും പുരോഗമിക്കുന്നു.
മന്ത്രാലയത്തിലെ പൊതുശുചിത്വ വകുപ്പിന്റെ നേതൃത്വത്തിലാണ് കാമ്പയിന്‍. ഇതിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തില്‍ ഉംബാബ് ബീച്ച് ശുചീകരിച്ചു. ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച് ദോഹ എന്‍വയോണ്‍മെന്റല്‍ ആക്ഷന്‍സ് പ്രൊജക്റ്റിന്റെ സഹകരണത്തോടെയായിരുന്നു ബീച്ച് ശുചീകരണം.
എല്ലാ വര്‍ഷവും സെപ്തംബറിലെ മൂന്നാം ശനിയാഴ്ചയാണ് ലോക ശുചീകരണ ദിനം. ഈ വര്‍ഷം സെപ്തംബര്‍ 19നായിരുന്നു ദിനാചരണം. ടയര്‍, തടി കഷണങ്ങള്‍, പ്ലാസ്റ്റിക്, ഒഴിഞ്ഞ ക്യാനുകള്‍, പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവയുള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ബീച്ചില്‍നിന്നും ശേഖരിച്ച് നീക്കം ചെയ്തു. രാജ്യത്തുടനീളം, പ്രത്യേകിച്ച് ബീച്ചുകളില്‍, ശുചിത്വം ഉറപ്പാക്കുന്നതിനായി മന്ത്രാലയം നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് കാമ്പയിന്‍. ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പൊതു അവബോധം വര്‍ധിപ്പിക്കുന്നതിന് ഇത്തരം ആഗോള ദിനാചരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.
ദിനാചരണത്തിന്റെ ഭാഗമായി പൊതു ശുചിത്വ വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യത്തൊട്ടാകെയുള്ള ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും ചെയ്തിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അമീര്‍ കുവൈത്തില്‍; മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു

ലുലുവ അല്‍ഖാതിര്‍ ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രിയുമായി ചര്‍ച്ച നടത്തി