in

പത്തുവര്‍ഷത്തിനിടെ ഖത്തറിലെ മരങ്ങളുടെ എണ്ണത്തില്‍ 93 ശതമാനം വര്‍ധന

ദോഹ:മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക്‌സ് വകുപ്പ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നട്ടുപിടിപ്പിച്ച മരങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധന. 2010ല്‍ 30,735 മരങ്ങളാണ് നട്ടുപിടിപ്പിച്ചതെങ്കില്‍ 2020ല്‍ 59,386 ആയി ഉയര്‍ന്നു. മരങ്ങളുടെ എണ്ണത്തില്‍ ഇക്കാലയളവില്‍ 93 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇതേ കാലയളവില്‍ നട്ട ഈത്ത മരങ്ങളുടെ എണ്ണം 14,983ല്‍ നിന്ന് 19,058 ആയി ഉയര്‍ന്നു. ഈത്ത മരങ്ങളുടെ എണ്ണത്തില്‍ 27 ശതമാനമാണ് വര്‍ധന. എല്ലാവര്‍ഷവും ജൂണ്‍ പതിനേഴിലെ മരുഭൂവല്‍ക്കരണത്തിനും വരള്‍ച്ചക്കുമെതിരായ ലോകദിനത്തോടനുബന്ധിച്ച് പബ്ലിക്് പാര്‍ക്ക്‌സ് ഡയറക്ടര്‍ മുഹമ്മദ് അലിഅല്‍ഖൗരി നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. മരുഭൂവല്‍ക്കരണത്തിനെതിരെ പോരാടുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സംഭാവന നല്‍കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഹരിത പ്രദേശങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് മന്ത്രാലയം വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് അല്‍ഖൗരി പറഞ്ഞു. ഇക്കാര്യത്തില്‍ ഈ മേഖലയിലെ വിവിധ അതോറിറ്റികളുമായും ഏജന്‍സികളുമായും സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്.
ഖത്തര്‍ ഗാഫ് മര സംരക്ഷണ പദ്ധതിയിലും ലാന്‍ഡ് ബോംബറിനെ സംരക്ഷിക്കുന്നതിലും പരിസ്ഥിതി പ്രകൃതി സംരക്ഷണ വന്യജീവി വകുപ്പുമായി സഹകരിക്കുന്നുണ്ട്. ഈ പദ്ധതികള്‍ക്കായി പ്രത്യേക വര്‍ക്ക്ടീമിനെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ തൈകള്‍ ലഭ്യമാക്കുകയും ചെയ്യുന്നു.
മുനിസിപ്പാലിറ്റികളിലെ മുനിസിപ്പല്‍ പാര്‍ക്ക് വിഭാഗങ്ങളുമായി സഹകരിച്ച് വിവിധ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനൊപ്പം കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ ഈ മെയ് വരെ വകുപ്പ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഫാമുകള്‍ക്കും പൗരന്മാര്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കാലയളവില്‍ 104,356 മരങ്ങള്‍ വിതരണം ചെയ്യുകയോ നട്ടുപിടിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജിസിസി ആരോഗ്യ മന്ത്രിതല യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

അമാനുല്ല വടക്കാങ്ങരയുടെ മാതാവ് നിര്യാതയായി