
ദോഹ: കോവിഡ് മഹാമാരിയുടെ സന്ദര്‍ഭത്തില്‍ ഖത്തറിന്റെ തുടര്‍ച്ചയായ പിന്തുണക്ക് നന്ദി അറിയിച്ച് യുഎന്‍. ഇതുമായി ബന്ധപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ നന്ദി സന്ദേശം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ലഭിച്ചു. ദോഹയില്‍ നിന്നും കാബൂളിലേക്ക് എയര്‍ലിഫ്റ്റ് സ്ഥാപിച്ചതിലും യമനില്‍ ചില യുഎന്‍ ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസത്തിന് സൗകര്യമൊരുക്കിയതിലും ഖത്തറിന്റെ പിന്തുണയും ഇടപെടലും യുഎന്‍ സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്താനില്‍ യുഎന്നിന്റെ മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിലും യുഎന്നിലെ ഉദ്യോഗസ്ഥരെ പുനക്രമീകരിക്കുന്നതിലും നടത്തിയ ശ്രമങ്ങളും യുഎന്‍ സെക്രട്ടറി ജനറല്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. യമനില്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടക്കാല നടപടിക്രമത്തിന്റെ ഭാഗമായി യുഎന്‍ ഉദ്യോഗസ്ഥരുടെ സുഗമമായ ഗതാഗതത്തിനായി ഖത്തര്‍ അടിസ്ഥാനപരവും സമയബന്ധിതവുമായ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ നല്കിയ പിന്തുണ പ്രശംസനീയമാണ്. യുഎന്നിന് ഖത്തര്‍ നല്കിയ അനുയോജ്യമായ പിന്തുണ കോവിഡിന്റെ വെല്ലുവിളികളെ നേരിടുന്നതിലെ ഏറ്റവും ആവശ്യമായ ഉത്തരവാദിത്വവും ഐക്യദാര്‍ഢ്യവും വ്യക്തമാക്കുന്നു.