ദോഹ: ഐക്യരാഷ്ട്രസഭക്ക് കീഴിലെ മനുഷ്യാവകാശ സമിതിയിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഖത്തറിന് വന്‍ഭൂരിപക്ഷത്തോടെ അംഗത്വം. എഴുപത്തിയാറാമത് യു.എന്‍ ജനറല്‍ അംസബ്ലിയിലാണ് 182 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഖത്തര്‍ അംഗത്വം നേടിയത്. ഏഷ്യാ പെസഫിക് രാഷ്ട്രങ്ങളുടെ വിഭാഗത്തിലാണ് ഖത്തര്‍ തെരെഞ്ഞെടുക്കപ്പെട്ടത്. 15 അംഗങ്ങളാണ് ഈ സമിതിയിലുണ്ടാവുക. 2022-24 വര്‍ഷത്തേക്കാണ് തെരെഞ്ഞെടുപ്പ്. 2022 ജനുവരി 1 മുതലാണ് പുതിയ മനുഷ്യാവകാശ സമിതിയുടെ കാലയളവ് ആരംഭിക്കുക. യു.എന്‍ മനുഷ്യാവകാശ സമിതി 2006-ല്‍ തുടക്കമിട്ടതു മുതല്‍ ഏറ്റവും കൂടുതല്‍ വോട്ടോടെ അംഗത്വം നേടുന്ന രാഷ്ട്രം കൂടിയായി ഖത്തര്‍ മാറി. മനുഷ്യാവകാശം സംരക്ഷിക്കുന്നതിന് ലോകാടിസ്ഥാനത്തിലുള്ള ഖത്തറിന്റെ ഇടപെടലും നയ നിലപാടുകളും ഇത്തരമൊരു അംഗീകാരത്തിന് കാരണമായതായി ഖത്തര്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലോകത്തെ പല രാഷ്ട്രങ്ങള്‍ക്കിടയിലും മധ്യസ്ഥ ശ്രമം നടത്തിയും നയതന്ത്ര പ്രശ്‌നങ്ങള്‍ പരിഹരിച്ചും ഇടപെടുകയും വിവിധ വിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കവും പ്രതിസന്ധിയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഖത്തറിന് മറ്റൊരു അംഗീകാരമാണിതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി വോട്ടെടുപ്പില്‍ ഖത്തറിന് വന്‍ ഭൂരിപക്ഷത്തോടെ അംഗത്വം
