
ദോഹ: ഇന്ത്യയില്‍ നിന്നുളള കോവിഡ് വാക്സിനെടുക്കാത്ത പതിനെട്ടു വയസ്സില്‍ താഴേയുള്ള കുട്ടികള്‍ക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ യാത്രാ ചട്ടങ്ങള്‍ പ്രകാരമുള്ള അറിയിപ്പാണിത്. നേരത്തെ തന്നെ ഈ നിര്‍ദ്ദേശം നിലവിലുണ്ടെങ്കിലും ഇത് സംബന്ധിച്ച് ചില അവ്യക്തതയുണ്ടെന്ന പ്രചാരണം വന്നതിനാലാണ് എംബസി വിശദീകരണവുമായി രംഗത്തെത്തിയത്. കുടുംബ സന്ദര്‍ശക വിസയിലലോ ടൂറിസം വിസിറ്റ് വിസയിലോ അല്ലെങ്കില്‍ കാലാവധിയുള്ള വിസയുള്ളവര്‍ക്കോ പോലും പ്രവേശനം സാധ്യമല്ല. ് യാത്രാ സംബന്ധിയായ ഏത് പുതിയ അറിയിപ്പുകളും ഖത്തര്‍ പൊതുജന ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് പരിശോധിക്കേണ്ടതെന്നും എംബസി വിശദീകരിച്ചു.