in

വിരല്‍തുമ്പില്‍ ഖത്തറിന്റെ പൈതൃകവും സംസ്‌കാരവും; ഖത്തര്‍ മ്യൂസിയംസിന് നവീകരിച്ച വെബ്‌സൈറ്റ്

ഖത്തര്‍ മ്യൂസിയംസ് നവീകരിച്ച ദ്വിഭാഷാ വെബ്‌സൈറ്റ്

പുതിയ വെബ്‌സൈറ്റില്‍ പ്രവേശിക്കാം: qm.org.qa

ദോഹ: ഖത്തര്‍ മ്യൂസിയംസ് (ക്യു.എം) നവീകരിച്ച ദ്വിഭാഷാ വെബ്‌സൈറ്റ് പുറത്തിറക്കി. ഉള്ളടക്കങ്ങള്‍ മെച്ചപ്പെടുത്തി നവീകരിച്ചാണ് വെബ്‌സൈറ്റ്: qm.org.qa പുറത്തിറക്കിയതെന്ന് ഖത്തര്‍ മ്യൂസിയംസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അറബിയിലും ഇംഗ്ലീഷിലും ഖത്തറിന്റെ സാംസ്‌കാരിക ഭൂപടം എളുപ്പത്തില്‍ ലഭ്യമാവുന്ന തരത്തിലാണ് വെബ്‌സൈറ്റിന്റെ രൂപകല്‍പ്പന. മ്യൂസിയങ്ങള്‍, ഹെറിറ്റേജ് സൈറ്റുകള്‍, വിവിധ മേളകള്‍, പൊതു കലാ ഇന്‍സ്റ്റലേഷനുകള്‍ എന്നിവ ഉള്‍പ്പെടെ അപ്‌ഡേറ്റഡ് ആയ വിവരങ്ങള്‍ ലഭ്യമാവും. ആഗോള വിനോദസഞ്ചാര മേഖലയെ കൂടി ലക്ഷ്യമിട്ടുള്ളതാണ് പുതിയ വെബ്‌സൈറ്റെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഖത്തറിലെ മ്യൂസിയങ്ങളുടെ ലോകത്തേക്ക് വെബ്‌സൈറ്റ് ഒരു വെര്‍ച്വല്‍ സഞ്ചാരമാണ്  പകര്‍ന്നു നല്‍കുന്നത്. സന്ദര്‍ശനം സംബന്ധിച്ച വിശദവിവരങ്ങളും അതിലുണ്ട്. ഗ്രൂപ്പുകളായും സ്‌കൂളുകള്‍ക്കും വ്യക്തികള്‍ക്കും എങ്ങിനെ സന്ദര്‍ശനം സാധ്യമാവുമെന്നുള്ള വിവരങ്ങളുള്‍പ്പെടെയുണ്ട്. വിവിധ മ്യൂസിയം വേദികളിലുടനീളമുള്ള എക്‌സിബിഷനുകളുടെയും ഇവന്റുകളുടെയും സമഗ്രമായ കലണ്ടര്‍, മെച്ചപ്പെട്ട ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം എന്നിവയെല്ലാം വെബ്‌സൈറ്റിലൂടെ അറിയാം. പാസ് എടുത്ത് എങ്ങിനെ അംഗമാവാമെന്നും ഉള്ളടക്കത്തിലുണ്ട്.
ഈ നവീകരിച്ച വെബ്‌സൈറ്റ് സന്ദര്‍ശകര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാവുമെന്ന് ഖത്തര്‍ മ്യൂസിയം സി.ഇ.ഒ അഹ്മദ് മൂസ അല്‍നംല പറഞ്ഞു. പുതിയൊരു അനുഭവം പകര്‍ന്നു നല്‍കുന്നതാണ് വെബ്‌സൈറ്റെന്ന് മ്യൂസിയംസ് ആക്ടിംഗ് ഡെപ്യൂട്ടി സി.ഇ.ഒ ശൈഖ അല്‍താനി പറഞ്ഞു.
ഖത്തര്‍ മ്യൂസിയംസിന്റെ ഡിജിറ്റല്‍ വിഭാഗവും  നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ ഡിസൈന്‍ ഏജന്‍സിയായ ഫാബ്രിക്കും അന്താരാഷ്ട്ര മ്യൂസിയം കണ്‍സള്‍ട്ടന്‍സിയായ അല്ലെഗ്ര ബര്‍ണെറ്റ് ആന്റ് അസോസിയേറ്റ്‌സു(എബിഎ)മാണ്   വെബ്‌സൈറ്റിന്റെ രൂപകല്‍പ്പനയും നവീകരണവും നടത്തിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ അവധിക്കാല വസതികളും ഇനി ഹോട്ടലാവും; ടൂറിസം വകുപ്പ് നീക്കത്തിന് മന്ത്രിസഭയുടെ അംഗീകാരം

കൊല്ലം സ്വദേശി ദോഹയില്‍ കുഴഞ്ഞുവീണ് മരിച്ചു