
ദോഹ: അല്‍ഷഹാനിയയില്‍ ഉപയോഗിച്ച കയ്യുറകള്‍ വലിച്ചെറിഞ്ഞ ഒരാളെ അധികൃതര്‍ പിടികൂടി. ഉപയോഗിച്ച കയ്യുറകള്‍ സ്റ്റോറുകള്‍ക്കു മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്നു സ്‌റ്റോറുകള്‍ക്ക് പിഴയും ചുമത്തി. പൊതു ശുചിത്വവുമായി ബന്ധപ്പെട്ട 2017ലെ എട്ടാം നമ്പര്‍ നിയമത്തിലെ വകുപ്പുകളുടെ ലംഘനമാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി മാലിന്യങ്ങളും ഉപയോഗിത്ത മാസ്‌ക്കുകളും ഗ്ലൗസുകളും ഗാര്‍ബേജ് കണ്ടെയ്‌നറുകളിലാണ് ഉപേക്ഷിക്കേണ്ടത്. എല്ലാ മുനിസിപ്പാലിറ്റികളിലും ബന്ധപ്പെട്ട ഏജന്‍സികള്‍ നിയമലംഘനങ്ങള്‍ തടയുന്നതിനായി പരിശോധന ശക്തമാക്കും.
നിയമലംഘകര്‍ക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കും. ഉപയോഗിച്ച കയ്യുറകളും മാസ്‌ക്കുകളും സുരക്ഷിതമായി മാലിന്യബോക്‌സുകളില്‍ നിക്ഷേപിക്കണമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നേരത്തെതന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഷോപ്പിങിനു ശേഷം സുരക്ഷിതമായ രീതിയില്‍ കയ്യുറകളും മാസ്‌ക്കുകളും പുറന്തള്ളുന്നതിന് ആവശ്യമായ ഗാര്‍ബേജ് കണ്ടെയ്‌നറുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് രാജ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഉപഭോക്്തൃ ഷോപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.