in

സ്വകാര്യ ആസ്പത്രികളുടെ സേവനം ഉപയോഗപ്പെടുത്തുന്നു

ദോഹ: നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആസ്പത്രികളുടെയും ക്ലിനിക്കുകളുടെയും സേവനം ഉപയോഗപ്പെടുത്തുന്നു. കോവിഡ് സ്റ്റാന്റ്‌ബൈയായി സ്വകാര്യ ആസ്പത്രികളെയും ഉപയോഗിക്കും. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള ദേശീയ ശ്രമങ്ങളില്‍ പങ്കുചേരേണ്ട ആവശ്യം വന്നാല്‍ ഖത്തറിലെ എല്ലാ സ്വകാര്യ ആരോഗ്യ സൗകര്യങ്ങളും പൊതു ആസ്പത്രികളെ സഹായിക്കാന്‍ തയ്യാറാകണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റി ലൈസന്‍സിംഗ് ആന്റ് അക്രഡിറ്റേഷന്‍ വകുപ്പ് ആക്ടിങ് ഡയറക്ടര്‍ നൂര്‍ അബ്ദുല്ല മുഹമ്മദ് അല്‍മുല്ല രാജ്യത്തെ എല്ലാ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങള്‍ക്കും അയച്ച മെമ്മോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ ദന്തല്‍ ക്ലിനിക്കുകളും അടിയന്തിരവും ഗുരുതരവുമായ നടപടിക്രമങ്ങള്‍ക്കായി മാത്രമെ തുറക്കാന്‍ പാടുള്ളൂ.
രാജ്യത്തെ മറ്റെല്ലാ സ്വകാര്യ ക്ലിനിക്കുകളും ജീവനക്കാരുടെ എണ്ണം കുറക്കണം. ആകെയുള്ള തൊഴില്‍ ശക്തിയുടെ മൂന്നില്‍ രണ്ട് കുറക്കാനാണ് നിര്‍ദേശം. അവശേഷിക്കുന്ന മൂന്നിലൊന്ന് ജീവനക്കാര്‍ കര്‍ശനമായ അണുബാധ തടയല്‍, നിയന്ത്രണ നടപടികള്‍ സ്വീകരിച്ച ശേഷമായിരിക്കണം രോഗികളുമായി ഇടപെടേണ്ടത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

17 പേര്‍ കൂടി രോഗമുക്തരായി; 11 പുതിയ കേസുകള്‍

കോവിഡിനെ നേരിടാന്‍ 150 കിടക്കകളുള്ള ഫീല്‍ഡ് ആസ്പത്രി സജ്ജമാക്കുന്നു