ദോഹ: വടകര ഗവണ്മെന്റ് ആശുപത്രിയിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശാ കേന്ദ്രമായി മാറിയ വടകര സി. എച്ച് സെന്ററിന് വേണ്ടി ഖത്തർ ചാപ്റ്റർ ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി. തുമാമ ഖത്തർ കെ.എം.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ സി.എച്ച് സെന്റർ ഖത്തർ ഘടകം മുഖ്യ രക്ഷാധികാരി ഡോ. അബ്ദുസ്സമദ് തച്ചോളി വടകര സി.എച്ച് സെന്റർ ചെയർമാൻ പാറക്കൽ അബ്ദുള്ളക്ക് കൈമാറി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ദോഹയിലെത്തിയ പാറക്കലിനെ സി.എച്ച് സെന്റർ ഖത്തർ ഘടകത്തിന് വേണ്ടി ചെയർമാൻ അതീഖ് റഹ്മാൻ ഷാൾ അണിയിച്ചു. അൻവർ ബാബു വടകര, ഫൈസൽ അരോമ, എം.വി ത്വയ്യിബ്, സിറാജ് മാതോത്ത്, ഷബീർ മേമുണ്ട, താഹിർ പട്ടാര, ഫിർദൗസ് മണിയൂർ, സൽമാൻ എളയടം, അഫ്സൽ വടകര, യാസീൻ, നിസാർ ചാതോത്ത്, ഉബൈദ് കുമ്മങ്കോട് സംബന്ധിച്ചു. ചെയർമാൻ അതീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മുസമ്മിൽ വടകര സ്വാഗതവും ഫൈസൽ തോടന്നൂർ നന്ദിയും പറഞ്ഞു.
in QATAR NEWS
ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച തുക വടകര സി എച്ച് സെന്ററിന് കൈമാറി
