in

വന്ദേഭാരത് മിഷന്‍: നാലാം ഘട്ടത്തില്‍ 17 അധിക സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു

കോഴിക്കോടേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്യാനെത്തിയവര്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍

ദോഹ: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ മടങ്ങിയത് 250 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 10,163 പേര്‍. കുഞ്ഞുങ്ങള്‍ക്കു പുറമെ 9913 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. 56 വിമാനങ്ങളിലായാണ് ഇത്രയധികം പേര്‍ നാട്ടിലെത്തിയത്. ഇതില്‍ ബഹുഭൂരിപക്ഷം സര്‍വീസുകളും കേരളത്തിലേക്കായിരുന്നു. ബുധനാഴ്ച രാത്രി രണ്ടു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 209 യാത്രക്കാരുമായി 6ഇ 8706 ഇന്‍ഡിഗോ വിമാനം കൊച്ചിയിലേക്ക് പറന്നു. ഇന്നലെ രാവിലെ രണ്ടു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 174 യാത്രക്കാരുമായി 6ഇ 8708 വിമാനം കോഴിക്കോടേക്കും തുടര്‍ന്ന് 203 യാത്രക്കാരുമായി 6ഇ 8759 വിമാനം മുംബൈയിലേക്കും പുറപ്പെട്ടു.
ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ നേരത്തെ പ്രഖ്യാപിച്ചതിനു പുറമെ പതിനേഴ് അധികസര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലേക്ക് മൂന്നു വീതവും മുംബൈയിലേക്ക് നാലും കൊച്ചിയിലേക്ക് ഒന്നും സര്‍വീസുകളുണ്ടായിരിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉപേക്ഷിക്കപ്പെട്ട കാറുകള്‍ നീക്കം ചെയ്തു തുടങ്ങി

900 കിലോ നിരോധിത ച്യുയിങ് പുകയില പിടിച്ചെടുത്തു